ലോകത്തെ ഏറ്റവും വലിയ ആകാശക്കപ്പൽ പരീക്ഷണപ്പറക്കലിനിടെ നിലംപതിച്ചു

വിമാനം, കപ്പല്‍, ഹെലിക്കോപ്റ്റര്‍ എന്നിവയുടെ സമ്മിശ്രരൂപമാണ്‌ 'എയര്‍ലാന്‍ഡര്‍ 10'

ലോകത്തെ ഏറ്റവും വലിയ ആകാശക്കപ്പൽ പരീക്ഷണപ്പറക്കലിനിടെ നിലംപതിച്ചു

ലോകത്തെ ഏറ്റവും വലിയ ആകാശക്കപ്പൽ എന്ന വിശേഷണത്തോടെ പരീക്ഷണപ്പറക്കല്‍ നടത്തിയ 'എയര്‍ലാന്‍ഡര്‍ 10' ലാന്‍ഡിംഗിന് മുന്പായി ടെലിഗ്രാഫ് പോസ്റ്റില്‍ തട്ടി നിലംപതിച്ചു. ഇംഗ്ലണ്ടിലെ കാര്‍ഡിംഗ്ടണ്‍ എയര്‍ഫീല്‍ഡിലാണ് സംഭവം.ആളപായം സംഭവിച്ചില്ല.

വിമാനം, കപ്പല്‍, ഹെലിക്കോപ്റ്റര്‍ എന്നിവയുടെ സമ്മിശ്രരൂപമായ എയര്‍ലാന്‍ഡര്‍ 3.3 കോടി ഡോളറുകളുടെ മുടക്കുമുതലിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. മണിക്കൂറില്‍ 92 കിലോമീറ്റര്‍ വേഗത്തില്‍ പറക്കാന്‍ സാധിക്കുന്ന പേടകത്തിന്‌ 92 മീറ്റര്‍ നീളമുണ്ട്. ലാന്ഡ് ചെയ്യാനും ടേക്ക്-ഓഫ് ചെയ്യാനും റണ്‍വേകളുടെ ആവശ്യമില്ല എന്നതാണ് എയര്‍ലാന്‍ഡറിന്റെ ഏറ്റവും വലിയ സവിശേഷത. മരുഭൂമിയിലോ ജലാശയങ്ങളിലോ വരെ ഈ ആകാശക്കപ്പലിനു ലാന്‍ഡ്‌ ചെയ്യാന്‍ സാധിക്കും.


അമേരിക്കന്‍ സൈന്യത്തിന് വാനനിരീക്ഷണത്തിനായി വികസിപ്പിച്ചെടുത്തതാണ് ഈ പേടകം. യുഎസ്എ ആസ്ഥാനമാക്കിയുള്ള ഹൈബ്രിഡ് എയര്‍ വെഹിക്കിള്‍സ് ആണ് ഇതിന്റെ നിര്‍മ്മാതാക്കള്‍. വാര്‍ത്താവിനിമയം, പര്യവേഷണം തുടങ്ങിയ ആവശ്യങ്ങള്‍ക്കാണ് ഈ പേടകം ഇപ്പോള്‍ ഉപയോഗിക്കുന്നതെങ്കിലും ഭാവിയില്‍ യാത്രാവിമാനമായും ഇതിനെ ഉപയോഗപ്പെടുത്താന്‍ സാധിക്കുമെന്നാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്. 2021 ആകുമ്പോഴേക്കും ഇതുപോലെയുള്ള 10 എയര്‍ലാന്‍ഡറുകള്‍ കൂടി നിര്‍മ്മിക്കാനാണ് അവരുടെ പദ്ധതി.

Read More >>