ഹൃദയാഘാതത്തിന് ശേഷം...

അമിതവണ്ണം ,വ്യായാമക്കുറവ് ,അലസത ,കൊളസ്ട്രോളിന്റെ ആധിക്യം ,ഉയര്‍ന്ന രക്തസമ്മര്‍ദം . ഇതൊക്കെയാണ് ഹൃദയാഘാതത്തിന് പ്രധാന കാരണങ്ങള്‍

ഹൃദയാഘാതത്തിന് ശേഷം...

വളരെ സാധാരണയായി മനുഷ്യര്‍ക്ക് ഇടയില്‍ കണ്ടു വരുന്ന ഒരു രോഗമാണ് ഹൃദയാഘാതം. അമിതവണ്ണം, വ്യായാമക്കുറവ്, അലസത, കൊളസ്ട്രോളിന്റെ ആധിക്യം, ഉയര്‍ന്ന രക്തസമ്മര്‍ദം, ഇതൊക്കെയാണ് ഹൃദയാഘാതത്തിന് പ്രധാന കാരണങ്ങള്‍.

രക്തധമനികളില്‍ അടിഞ്ഞുകൂടുന്ന' പ്ലേക്ക് 'രക്തത്തെ കട്ടപിടിക്കുവാന്‍ സഹായിക്കുന്നു.ഇത് മൂലം ഹൃദയത്തിന് വേണ്ടരീതിയില്‍ ഓക്സിജന്‍ ലഭിക്കാതാവുന്നു. ഇത്തരം ഒരു അവസരത്തിലാണ് ഹൃദയാഘാതം ഉണ്ടാവുന്നത്.

ഹൃദയാഘാതം വന്ന രോഗിക്ക് ആദ്യം നല്‍കുന്നത് രക്തം കട്ടപിടിക്കുന്നതു തടയാനുള്ള' ആസ്പിരിന്‍' പോലുള്ള മരുന്നുകളാണ്. ഹൃദയമിടിപ്പ് കുറക്കാന്‍ ഉതകുന്ന മരുന്നുകന്നുകളും ചില അവസരങ്ങളില്‍ ഹൃദയത്തില്‍ 'സ്റ്റെന്റ്' ഇട്ടും രോഗിയെ സംരക്ഷിക്കേണ്ടി വരുന്നു.


ഹൃദ്രോഗം വന്ന വ്യക്തിയുടെ ജീവിത ശൈലി അടിമുടി മാറ്റേണ്ടി വരും. അത്തരം രോഗികള്‍

  • ജോലിക്കിടയില്‍ അല്പനേരം വിശ്രമിക്കാന്‍ സമയം കണ്ടെത്തണം.

  • തിരക്കുള്ള ജീവിതരീതി ഉപേക്ഷിക്കണം

  • പിരിമുറുക്കം ഉണ്ടാവാനുള്ള അവസരം ഒഴിവാക്കണം .

  • ചെറിയ കാര്യങ്ങള്‍ക്കു വിഷമിക്കരുത്.

  • ഗ്ളൂക്കോസ് ,കൊളസ്ട്രോള്‍ തോതുകള്‍ ഇടയ്ക്കു പരിശോധിക്കണം

  • ഉത്കണ്ഠ പൂര്‍ണമായും ഒഴിവാക്കണം

Story by