കരണ്‍ ജോഹറിന്‍റെ 'ഏ ദില്‍ ഹേ മുഷ്കില്‍ ' ടീസര്‍ കാണാം..

രണ്‍ബീര്‍ കപൂര്‍ നായകനാകുന്ന ചിത്രത്തില്‍ ഐശ്വര്യാ റായി, അനുഷ്ക ശര്‍മ്മ എന്നിവരാണ് നായികമാര്‍

കരണ്‍ ജോഹറിന്‍റെ

കരണ്‍ ജോഹറിന്റെ ഏറ്റവും പുതിയ ചിത്രം 'ഏ ദില്‍ ഹേ മുഷ്കില്‍' ടീസര്‍ പുറത്ത് വിട്ടു. രണ്‍ബീര്‍ കപൂര്‍ നായകനാകുന്ന ചിത്രത്തില്‍ ഐശ്വര്യാ റായി, അനുഷ്ക ശര്‍മ്മ എന്നിവരാണ് നായികമാര്‍. ഫവദ് ഖാന്‍ , ലിസ ഹേയ്ഡണ്‍ എന്നിവര്‍ സുപ്രധാനമായ അതിഥിവേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു.

ചിത്രം തീവ്രമായ ഒരു പ്രണയകഥയാകും പറയുക എന്നാണ് ടീസര്‍ സൂചിപ്പിക്കുന്നത്. തന്‍റെ ട്വിറ്റര്‍ പേജിലൂടെ കരണ്‍ ജോഹര്‍ തന്നെയാണ് ടീസര്‍ പുറത്ത് വിട്ടത്. ടീസര്‍ ഇതിനോടകം തന്നെ ജനശ്രദ്ധയാകര്‍ഷിച്ചുകഴിഞ്ഞു. ദീപാവലിയോടനുബന്ധിച്ചു ഒക്ടോബര്‍ 28-നു ചിത്രം ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.