എസ്ഐ വിമോദിന് ഫ്രീ വക്കാലത്ത്; ഹാജരായത് നൂറ്റിയൊന്ന് അഭിഭാഷകർ

എസ്ഐ വിമോദിന് ഫ്രീ വക്കാലത്ത്; ഹാജരായത് നൂറ്റിയൊന്ന് അഭിഭാഷകർ, പ്രകടിപ്പിച്ചത് മാധ്യമപ്രവർത്തകർക്കെതിരെയുളള രോഷം, എസ്ഐയ്ക്കെതിരെയുളള നടപടിയ്ക്ക് ഹൈക്കോടതിയുടെ സ്റ്റേ

എസ്ഐ വിമോദിന് ഫ്രീ വക്കാലത്ത്; ഹാജരായത് നൂറ്റിയൊന്ന് അഭിഭാഷകർ

മാധ്യമപ്രവർത്തകരെ കസ്റ്റഡിയിൽ എടുത്ത് മർദിച്ച സംഭവത്തിൽ സസ്പെൻഷനിലായ എസ്ഐ വിമോദിനെതിരായ നടപടികൾ ഹൈക്കോടതി നാലു ദിവസത്തേയ്ക്ക് സ്റ്റേ ചെയ്തു. മാധ്യമപ്രവർത്തകർക്കെതിരെ നടപടിയെടുത്തതിനുള്ള ഐക്യദാർഢ്യമായി നൂറ്റിയൊന്നു വക്കീലന്മാരാണ് എസ്ഐയ്ക്കു വേണ്ടി ഹാജരായത്. മാധ്യമപ്രവർത്തകരോടുളള അമർഷം പ്രകടിപ്പിക്കാൻ സാധ്യമായ എല്ലാ വഴികളും തേടുകയാണ് അഭിഭാഷകർ. കോഴിക്കോട് ബാർ അസോസിയേഷനും എസ്ഐയെ അനുകൂലിച്ച് നിലപാടു സ്വീകരിച്ചിരുന്നു.
വായിക്കുക


ജസ്റ്റിസ് കെമാൽ പാഷയുടേത് അസാധാരണ വിധിന്യായം; മാധ്യമപ്രവർത്തകരേ… അഭിഭാഷകരുടെ പണി പാലും വെള്ളത്തിൽ വരുന്നുണ്ട്അഭിഭാഷകർക്കും  മാധ്യമ പ്രവർത്തകർക്കും ഇടയിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ സൗഹാർദ്ദപരമായി പരിഹരിക്കേണ്ടതാണെന്ന് ഹർജി പരിഗണിക്കവെ ജസ്റ്റീസ് കമാൽ പാഷ അഭിപ്രായപ്പെട്ടു. പോലീസ് സ്ഥിതിയെ വഷളാക്കിയെന്നും അദ്ദേഹം പറഞ്ഞു. സാഹചര്യത്തെ മുതലെടുക്കാൻ 'കറുത്ത ആടുകളെ' അനുവദിക്കരുത്. കാലത്തിനു മായ്ക്കാൻ കഴിയാത്ത മുറിവുകൾ ഇല്ല. പ്രശ്നത്തിൽ ഇപ്പോഴത്തെ സ്ഥിതി നിലനിൽക്കാൻ അനുവദിക്കാൻ കഴിയില്ലെന്നും ജസ്റ്റീസ് പാഷ അഭിപ്രായപ്പെട്ടു. വിമോദിനെതിരായ കേസുകൾ സ്റ്റേ ചെയ്യുന്നതിനെ സർക്കാർ അഭിഭാഷകൻ എതിർത്തു.

ഐസ്ക്രീം കേസ് റിപ്പോർട്ട് ചെയ്യാനായി എത്തിയ മാധ്യമപ്രവർത്തകരെ കോടതിയിൽ എസ്‌ഐ വിമോദിന്റെ നേതൃത്വത്തിൽ തടയുകയും രണ്ട് ഘട്ടങ്ങളിലായി മാധ്യമപ്രവർത്തകരെ മർദിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിൽ മാധ്യമപ്രവർത്തകരുടെ പരാതിയിലും എഡിജിപിയുടെ റിപ്പോർട്ടിലും ആയി രണ്ട് കേസുകൾ ആണ് വിമോദിനെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. സംഭവത്തിൽ പൊലീസിന് തെറ്റുപറ്റിയതായി പരസ്യമായി സമ്മതിച്ച ഡിജിപി ലോക്നാഥ് ബെഹ്‌റ വിമോദിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയും ചെയ്തു.

Read More >>