താന്‍ ബാലപീഡനത്തിന് ഇരയായിട്ടുണ്ടെന്നു നടി പാര്‍വ്വതി

" ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും ഒക്കെ ഇന്നത്തെ കാലത്ത് അനിവാര്യമാണെങ്കിലും അതിനും അപ്പുറത്ത് ചുറ്റും നടക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള അവബോധമാണ് വിദ്യാര്‍ഥികള്‍ക്ക് വേണ്ടത്"

താന്‍ ബാലപീഡനത്തിന് ഇരയായിട്ടുണ്ടെന്നു നടി പാര്‍വ്വതി

താന്‍ ബാലപീഡനത്തിനിരയായിട്ടുണ്ടെന്നു യുവനടി പാര്‍വ്വതി. കൊച്ചി സെന്റ്‌.തെരേസാസ് കോളേജില്‍ വെച്ച് പരീക്ഷയില്‍ മികച്ച വിജയം നേടിയവര്‍ക്കുള്ള ഹൈബി ഈഡന്‍ എംഎല്‍എയുടെ പുരസ്ക്കാരദാനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പാര്‍വ്വതി.

ചെറുപ്പത്തില്‍ താന്‍ ബാലപീഡനത്തിനിരയായിട്ടുണ്ടെന്നും മുതിര്‍ന്നപ്പോള്‍ ഓണ്‍ലൈന്‍ ആക്രമണങ്ങള്‍ക്ക് ഇരയാകേണ്ടിവന്നുവെന്നും പാര്‍വ്വതി വെളിപ്പെടുത്തി. ഇത്തരം അനുഭവങ്ങള്‍ തന്റെ വ്യക്തിത്വത്തെ രൂപപ്പെടുത്താന്‍ സഹായിച്ചിട്ടുണ്ടെന്നും പാര്‍വ്വതി വ്യക്തമാക്കി.


ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും ഒക്കെ ഇന്നത്തെ കാലത്ത് അനിവാര്യമാണെങ്കിലും അതിനും അപ്പുറത്ത് ചുറ്റും നടക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള അവബോധമാണ് വിദ്യാര്‍ഥികള്‍ക്ക് വേണ്ടത്. എല്ലാ വിഷയങ്ങളിലും എപ്ലസ്‌ നേടുക മാത്രമല്ല വിദ്യാര്‍ഥികളുടെ ജോലി എന്നും അഭിപ്രായപ്പെട്ട പാര്‍വ്വതി ജാഗ്രത എന്ന പദത്തിന് സൂക്ഷിക്കുക എന്ന് മാത്രമല്ല, അവബോധം എന്നൊരു അര്‍ഥം കൂടിയുണ്ടെന്നും വിശദീകരിച്ചു.

സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ച ചടങ്ങില്‍ പാര്‍വ്വതിക്ക് പുറമേ എംഎല്‍എ ഹൈബി ഈഡന്‍, മേയര്‍ സൗമിനി ജെയിന്‍ തുടങ്ങിവര്‍ പങ്കെടുത്തു.