രക്തസാക്ഷി രാഷ്ട്രീയത്തിനെതിരെ ആഞ്ഞടിച്ച് നടന്‍ ശ്രീനിവാസന്‍

രക്തസാക്ഷികളെ സൃഷ്ടിക്കുന്നതിലൂടെ നേതാക്കന്‍മാര്‍ പണവും അധികാരവും നേടുമ്പോള്‍ അണികള്‍ക്കു കിട്ടുന്നത് ജയിലറയും കണ്ണീരും മാത്രമാണെന്നും ശ്രീനിവാസന്‍ പറഞ്ഞു. വിധവകളും അനാഥരും നേതാക്കന്മാരുടെ വീടുകളിലില്ല, അണികളുടെ വീട്ടിലേയുള്ളുവെന്നും ശ്രീനിവാസന്‍ പറഞ്ഞു.

രക്തസാക്ഷി രാഷ്ട്രീയത്തിനെതിരെ ആഞ്ഞടിച്ച് നടന്‍ ശ്രീനിവാസന്‍

സംസ്ഥാനത്തെ രാഷ്ട്രീയ കക്ഷികള്‍ക്കെതിരെ ആഞ്ഞടിച്ച് നടന്‍ ശ്രീനിവാസന്‍. പണവും അധികാരവും നേടാന്‍ നേതാക്കന്മാര്‍ ആവിഷ്‌കരിക്കുന്ന തന്ത്രമാണു രക്തസാക്ഷിത്വമെന്നും രക്തസാക്ഷികളെ സൃഷ്ടിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തനം കേരളത്തിലുള്ളവര്‍ക്ക് മടുത്തെന്നും അദ്ദേഹം പറഞ്ഞു. തൃശൂരില്‍ നടന്ന പുസ്തക പ്രകാശന ചടങ്ങിലാണു രക്തസാക്ഷി രാഷ്ട്രീയത്തിനെതിരെ ശ്രീനിവാസന്‍ രംഗത്തെത്തിയത്.

രക്തസാക്ഷികളെ സൃഷ്ടിക്കുന്നതിലൂടെ നേതാക്കന്‍മാര്‍ പണവും അധികാരവും നേടുമ്പോള്‍ അണികള്‍ക്കു കിട്ടുന്നത് ജയിലറയും കണ്ണീരും മാത്രമാണെന്നും ശ്രീനിവാസന്‍ പറഞ്ഞു. വിധവകളും അനാഥരും നേതാക്കന്മാരുടെ വീടുകളിലില്ല, അണികളുടെ വീട്ടിലേയുള്ളുവെന്നും ശ്രീനിവാസന്‍ പറഞ്ഞു.


താന്‍ ജനിച്ചത് പിന്നോക്ക ജില്ലയായ കണ്ണൂരാണ്. വലിയ ഫാക്ടറികളോ വ്യവസായശാലകളോ ഇവിടെയില്ല. അതുകൊണ്ടു ഞങ്ങള്‍ ബോംബു നിര്‍മ്മാണമെന്ന കുടില്‍വ്യവസായം തുടങ്ങി. പകല്‍ ബോംബുണ്ടാക്കി രാത്രി പൊട്ടിക്കും. എതിര്‍പാര്‍ട്ടിക്കാരും ഇതുതന്നെയാണ് ചെയ്യുന്നത്- ശ്രീനിവാസന്‍ പറഞ്ഞു.

സംസ്ഥാനത്തെ മൂന്നു പ്രധാനപ്പെട്ട പാര്‍ട്ടികളാണ് ഈ ബോംബു നിര്‍മാതാക്കളെന്നും രക്തസാക്ഷികളുടെ ഫ്‌ളെക്‌സ് വെച്ച് ജനവികാരമുയര്‍ത്തി പിന്തുണ ഉറപ്പാക്കാന്‍ കഴിയുമെന്നാണു രാഷ്ട്രീയ നേതാക്കന്മാര്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. എന്നാല്‍ അണികള്‍ സ്വമേധയാ മരിക്കാന്‍ പോകുന്നവരല്ല. നിവൃത്തികേടു കൊണ്ടും നേതാക്കന്മാരുടെ മസ്തിഷ്‌ക പ്രക്ഷാളനം കൊണ്ടുുമാണ് ഇവര്‍ രക്തസാക്ഷികളായി മാറുന്നത്.

എന്നാല്‍ അണികളില്‍ വെറുപ്പിന്റെ പ്രത്യയശാസ്ത്രം പഠിപ്പിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കന്മാര്‍ പരസ്പരം അകമഴിഞ്ഞ സൗഹൃദത്തിലാണെന്നുള്ളതാണ് കൗതുകകരം. പരസ്പരം കാണുമ്പോഴൊക്കെ അവര്‍ സൗഹൃദം പുതുക്കുകയും വ്യക്തിപരമായ വിശേഷ അവസരങ്ങളിലെല്ലാം അവര്‍ പരസ്പരം ക്ഷണിക്കുകയും ശചയ്യും. രാഷ്ട്രീയ പാര്‍ട്ടികളുടെ പൊതുലക്ഷ്യം പൊതുമുതല്‍ കക്കുക എന്നുള്ളത് മാത്രമാണ്. രാഷ്‌രടീയ പാര്‍ട്ടികള്‍ കട്ടുമുടിച്ച ഇന്ത്യ ഇപ്പോള്‍ അംബാനിമാരുടെയും അദാനിമാരുടെയും സ്വന്തമാണ്- ശ്രീനിവാസന്‍ പറഞ്ഞു.

Read More >>