പട്ടിക്കാണോ കുട്ടിക്കാണോ വില; തെരുവുനായ ശല്യം ഇല്ലാതാക്കാന്‍ ഇനിയും നടപടി സ്വീകരിച്ചില്ലെങ്കില്‍ നാട്ടിലെ ചെറുപ്പക്കാര്‍ ഇതിനൊരു തീരുമാനം ഉണ്ടാക്കുമെന്ന് ജയസൂര്യ

മേനക ഗാന്ധി ഉള്‍പ്പടെയുള്ള നായസ്നേഹികളുടെ പ്രസ്താവനകള്‍ക്കെതിരെയാണ് 'പട്ടി-ണി' എന്ന തലക്കെട്ടോടെ എഴുതിയിരിക്കുന്ന കുറിപ്പിലൂടെ ജയസൂര്യ രംഗത്തെത്തിയിരിക്കുന്നത്. കൊല്ലത്ത് ഏഴുവയസ്സുകാരനെ തെരുവുനായ ആക്രമിച്ച് ഗുരുതരമായി പരുക്കേറ്റതിന്റെ ഒരു പത്രവാര്‍ത്തയ്‌ക്കൊപ്പം പട്ടിക്കാണോ കുട്ടിക്കാണോ വിലയെന്ന് ജയസൂര്യ ചോദിക്കുന്നു.

പട്ടിക്കാണോ കുട്ടിക്കാണോ വില; തെരുവുനായ ശല്യം ഇല്ലാതാക്കാന്‍ ഇനിയും നടപടി സ്വീകരിച്ചില്ലെങ്കില്‍ നാട്ടിലെ ചെറുപ്പക്കാര്‍ ഇതിനൊരു തീരുമാനം ഉണ്ടാക്കുമെന്ന് ജയസൂര്യ

സാമൂഹിക പ്രശ്‌നങ്ങളില്‍ തന്റെ നിലപാടുമായി രംഗത്തെത്തുകയും ഇറങ്ങി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന നടന്‍ ജയസൂര്യ തെരുവ് നായ പ്രശ്‌നത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തി. അധികൃതര്‍ തെരുവുനായ ശല്യം ഇല്ലാതാക്കാന്‍ നടപടി ഇനിയും സ്വീകരിച്ചില്ലെങ്കില്‍ നാട്ടിലെ ചെറുപ്പക്കാര്‍ ഇതിനൊരു തീരുമാനം ഉണ്ടാക്കുമെന്ന് ജയസൂര്യ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.

മേനക ഗാന്ധി ഉള്‍പ്പടെയുള്ള നായസ്നേഹികളുടെ പ്രസ്താവനകള്‍ക്കെതിരെയാണ് 'പട്ടി-ണി' എന്ന തലക്കെട്ടോടെ എഴുതിയിരിക്കുന്ന കുറിപ്പിലൂടെ ജയസൂര്യ രംഗത്തെത്തിയിരിക്കുന്നത്. കൊല്ലത്ത് ഏഴുവയസ്സുകാരനെ തെരുവുനായ ആക്രമിച്ച് ഗുരുതരമായി പരുക്കേറ്റതിന്റെ ഒരു പത്രവാര്‍ത്തയ്‌ക്കൊപ്പം പട്ടിക്കാണോ കുട്ടിക്കാണോ വിലയെന്ന് ജയസൂര്യ ചോദിക്കുന്നു. നമ്മുടെ വീട്ടിലെ ആര്‍ക്കെങ്കിലുമാണ് ഇത് സംഭവിച്ചതെങ്കില്‍ നമ്മള്‍ എന്ത് ചെയ്യുമെന്നും അദ്ദേഹം ചോദിക്കുന്നു.


ഇത്രയധികം സുരക്ഷിതത്വം നോക്കുന്ന നമ്മുടെ ഈ സംസ്ഥാനത്ത് ഇതിനെന്താ ഒരു പരിഹാരം ഉണ്ടാവാത്തത്. മരത്തില്‍ കേറുന്നതാണോ പരിഹാരം. അവരുടെ മകനെയാണ് ഇതുപോലെ കടിച്ച് പറിച്ച് ആശുപത്രിയില്‍ ഇട്ടിരുന്നതെങ്കില്‍ എന്താണ് ആ സമയത്ത് മരത്തില്‍ കേറാതിരുന്നത് എന്ന് ചോദിക്കുമോയെന്നും ജയസൂര്യ ഫേസ്ബുക്കിലൂടെ ചോദിക്കുന്നു.

Read More >>