ജയസൂര്യയുടെ 'ഇടി'യിലെ വില്ലന്‍ ഗൾഫിലേക്ക് ഹാഷിഷ് കടത്താൻ ശ്രമിച്ചതിന് അറസ്റ്റിൽ

ജയസൂര്യ എത്തുന്ന പുതിയ ചിത്രം 'ഇടി'യില്‍ വില്ലന്‍ കഥാപാത്രമായി അഭിനയിച്ച തളങ്കരയിലെ ബാവ ഹബീബ്(38)നെയാണ് പോലീസ് പിടികൂടിയത്. ബഹറിനിലേക്ക് പോകുന്ന യുവാവിന്റെ കയ്യില്‍ വസ്ത്രത്തില്‍ ഒളിപ്പിച്ചു വച്ച നിലയില്‍ ചരസ് കൊടുത്തയക്കാന്‍ ശ്രമിച്ചതിനാണ് ഹബീബിനെ പോലീസ് പിടികൂടിയത്.

ജയസൂര്യയുടെ

കാസര്‍ഗോഡ്: ജയസൂര്യയുടെ 'ഇടി'യിലെ വില്ലന്‍ കഥാപാത്രം യഥാര്‍ത്ഥ പോലീസിന്റെ പിടിയില്‍. ഇന്‍സ്പെക്ടര്‍ ദാവൂദ് ഇബ്രാഹിമായി ജയസൂര്യ എത്തുന്ന പുതിയ ചിത്രം 'ഇടി'യില്‍ വില്ലന്‍ കഥാപാത്രമായി അഭിനയിച്ച തളങ്കരയിലെ ബാവ ഹബീബ്(38)നെയാണ് പോലീസ് പിടികൂടിയത്. ബഹറിനിലേക്ക് പോകുന്ന യുവാവിന്റെ കയ്യില്‍ വസ്ത്രത്തില്‍ ഒളിപ്പിച്ചു വച്ച നിലയില്‍ ചരസ് കൊടുത്തയക്കാന്‍ ശ്രമിച്ചതിനാണ് ഹബീബിനെ പോലീസ് പിടികൂടിയത്.

ജോലി ആവശ്യത്തിനായി ബഹറിനിലേക്ക് പോകുന്ന തളങ്കരക്കുന്നിലെ അബ്ദുല്‍ റസാഖിന്റെ കയ്യില്‍ ബഹറിനിലെ സുഹൃത്തിന് നല്‍കാനായി ഹബീബ് വസ്ത്രപ്പൊതി നല്‍കുകയായിരുന്നു. സംശയം തോന്നിയ റസാഖ് പൊതിയഴിച്ചു പരിശോധിച്ചപ്പോള്‍ ആണ് കുപ്പായക്കീശയില്‍ ചരസ് കണ്ടെത്തിയത്. തുടര്‍ന്ന് പോലീസില്‍ പരാതിപ്പെടുകയായിരുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ വച്ച് പിടിക്കപ്പെട്ടാല്‍ കടുത്ത ശിക്ഷയാണ് ഇത്തരം കേസുകളില്‍ ലഭിക്കുക.

അബ്ദുല്‍ റസാഖിന്റെ പരാതിയില്‍ കേസെടുത്ത പോലീസ് ഹബീബിനെ അറസ്‌റ് ചെയ്യുകയായിരുന്നു. ഹബീബിനെക്കൂടാതെ ബഹറിനില്‍ ഉള്ള സുഹൃത്ത് അറഫാത്ത്, നിസാം എന്ന ഇജ്ജു എന്നിവര്‍ക്ക് നേരെയും പോലീസ് കേസെടുത്തിട്ടുണ്ട്. ഇവര്‍ക്കുവേണ്ടി പോലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. മുംബൈയില്‍ നിന്നും മംഗലാപുരത്തേക്കും കാസര്‌ഗോഡേയ്ക്കും ചരസ് എത്തിക്കുന്ന മാഫിയയിലെ മുഖ്യകണ്ണിയാണ് ബാവ ഹമീദ് എന്നാണ് പോലീസ് പറയുന്നത്.

Read More >>