ഒരു ടൗണില്‍ അഞ്ച് പള്ളികളുണ്ടെങ്കില്‍ അഞ്ചിലും ബാങ്ക് വിളിക്കേണ്ടതുണ്ടോ?; ആര്‍ ബാലകൃഷ്ണപിള്ളയ്ക്ക് പിറകേ എഎന്‍ ഷംസീര്‍ എംഎല്‍എയും ബാങ്കുവിളി വിവാദത്തില്‍

നമസ്‌കാര സമയം വിശ്വാസികളെ അറിയിക്കുവാനാണ് ബാങ്ക് വിളിക്കുന്നത്. ഈ ഒരു കാര്യത്തില്‍കൂടി മുസ്ലിം മത പണ്ഡിതന്‍മാര്‍ തുറന്ന ചര്‍ച്ചയക്ക് തയ്യാറാവണമെന്നും ഷംസീര്‍ പറഞ്ഞു.

ഒരു ടൗണില്‍ അഞ്ച് പള്ളികളുണ്ടെങ്കില്‍ അഞ്ചിലും ബാങ്ക് വിളിക്കേണ്ടതുണ്ടോ?; ആര്‍ ബാലകൃഷ്ണപിള്ളയ്ക്ക് പിറകേ എഎന്‍ ഷംസീര്‍ എംഎല്‍എയും ബാങ്കുവിളി വിവാദത്തില്‍

കേരള കോണ്‍ഗ്രസ് ബി നേതാവ് ബാലകൃഷ്ണപിള്ളയുടെ ബാങ്ക് വളിയെപ്പറ്റിയുള്ള വിവാദ പരാമര്‍ശങ്ങള്‍ക്ക് പിറകേ എംല്‍എയും സിപിഐ(എം)- ഡിവൈഎഫ്‌ഐ നേതാവുമായ എഎന്‍ ഷംസീറും അതേ വിഷയവുമായി രംഗത്ത്. കണ്ണൂരിലെ ഒരു പ്രസംഗത്തിനിടയിലാണ് ഷംസീര്‍ ബാങ്ക് വിളിയ്‌ക്തെിരെ പരാമര്‍ശം നടത്തിയത്.

കണ്ണൂര്‍ പോലുള്ള ഒരു ടൗണില്‍ അഞ്ച് പള്ളികളുണ്ടെങ്കില്‍ അഞ്ചിലും ബാങ്ക് വിളിക്കേണ്ടതുണ്ടോയെന്ന് പ്രസംഗമദ്ധ്യേ ഷംസീര്‍ ചോദിച്ചു. നമസ്‌കാര സമയം വിശ്വാസികളെ അറിയിക്കുവാനാണ് ബാങ്ക് വിളിക്കുന്നത്. ഈ ഒരു കാര്യത്തില്‍കൂടി മുസ്ലിം മത പണ്ഡിതന്‍മാര്‍ തുറന്ന ചര്‍ച്ചയക്ക് തയ്യാറാവണമെന്നും ഷംസീര്‍ പറഞ്ഞു.

എന്നാല്‍ തന്റെ പരാമര്‍ശങ്ങള്‍ വിവാദമാകാനുള്ള സാഹചര്യം മുന്നില്‍ക്കണ്ട് തന്റെ വാക്കുകള്‍ ബാലകൃഷ്ണപ്പിള്ളയുടെ വാക്കുകളുമായി ചേര്‍ത്ത വെക്കരുതെന്നും ഷംസീര്‍ പറഞ്ഞു. എന്‍എസ്എസ് യോഗത്തില്‍ ആര്‍ ബാലകൃഷ്ണപിള്ള നടത്തിയ പ്രസംഗത്തില്‍ ബാങ്ക് വിളിയെ നായുടെ കുരയായി ഉപമിച്ചത് വന്‍ വിവാദമായിരുന്നു.

Read More >>