സൗദിവത്കരണം: സ്വകാര്യ മേഖലയിലെ 40 ലക്ഷം തൊഴിലുകൾ തദ്ദേശീയർക്കു മാത്രം; 2030ഓടെ പ്രവാസികൾക്ക് ഇവിടം അന്യം

ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും എംപ്ലോയ്‌മെന്റ് പ്ലാനുകളെ പരിപോഷിപ്പിക്കുന്നതിനും ഇതു സഹായകമാകും.

സൗദിവത്കരണം: സ്വകാര്യ മേഖലയിലെ 40 ലക്ഷം തൊഴിലുകൾ തദ്ദേശീയർക്കു മാത്രം; 2030ഓടെ പ്രവാസികൾക്ക് ഇവിടം അന്യം

റിയാദ്: 2030ഓടെ 4 മില്ല്യണ്‍ തദ്ദേശ വാസികള്‍ക്ക് തൊഴിലവസരം സൃഷ്ടിക്കേണ്ടിവരുമെന്ന് പഠനഫലം. ഓക്‌സ്‌ഫോഡ് കണ്‍സല്‍ട്ടിങ്ങ് ഗ്രൂപ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.

വര്‍ഷാവര്‍ഷം 3 ലക്ഷത്തില്‍ പരം ബിരുദധാരികളാണ് രാജ്യത്ത് ഉണ്ടാകുന്നത്. ഇതില്‍ വെറും 40% ആളുകള്‍ക്ക് മാത്രമാണ് തൊഴില്‍ ലഭിക്കുന്നത്.

ഇന്ന് സൗദിയിലെ വ്യവസായമേഖലയില്‍ പ്രവര്‍ത്തിക്കുന്ന 190,000 തൊഴിലാളികളില്‍ കേവലം 4,000 പേര്‍ മാത്രമാണ് തദ്ദേശീയരായിട്ടുള്ളത്.