3ജി, 4ജി നിരക്കുകള്‍ വെട്ടിക്കുറച്ച് എയര്‍ടെല്‍, ഐഡിയ, വൊഡാഫോണ്‍ കമ്പനികള്‍

റിലയന്‍സിന്റെ 4ജി സിം വാങ്ങുന്നവര്‍ക്ക് ഇന്റര്‍നെറ്റ് താരിഫില്‍ 90 ദിവസം അണ്‍ലിമിറ്റഡ് 4ജി ഇന്റര്‍നെറ്റും വോയ്‌സ് കോളുമാണ് നല്‍കുന്നത്.

3ജി, 4ജി നിരക്കുകള്‍ വെട്ടിക്കുറച്ച് എയര്‍ടെല്‍, ഐഡിയ, വൊഡാഫോണ്‍ കമ്പനികള്‍

ന്യൂഡല്‍ഹി: ആകര്‍ഷകരമായ ഓഫറുകളുമായി റിലയന്‍സിന്റെ ജിയോ 4ജി ഇന്ത്യയില്‍ പുറത്തിറങ്ങാന്‍ ഒരുങ്ങുവെ മറ്റ് ടെലികോം കമ്പനികള്‍ തങ്ങളുടെ നിരക്കുകള്‍ വെട്ടി കുറച്ചു.റിലയന്‍സിന്റെ 4ജി സിം വാങ്ങുന്നവര്‍ക്ക് ഇന്റര്‍നെറ്റ് താരിഫില്‍ 90 ദിവസം അണ്‍ലിമിറ്റഡ് 4ജി ഇന്റര്‍നെറ്റും വോയ്‌സ് കോളുമാണ് നല്‍കുന്നത്.

അവരവരുടെ 3ജി/4ജി പാക്കുകളില്‍ 67 ശതമാനം അധിക ഡാറ്റ നല്‍കിയാണ്‌ ഉപഭോക്താക്കളെ നിലനിര്‍ത്താന്‍ കമ്പനികള്‍ ശ്രമിക്കുന്നത്.


എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് 145 രൂപയ്ക്ക് ലഭ്യമായിരുന്ന 440എംബി ഡാറ്റ ഇനി മുതല്‍ 580 എംബിയായി വര്‍ധിക്കും. 455 രൂപയ്ക്ക് ലഭ്യമായിരുന്ന 2 ജിബി ഡാറ്റ 3 ജിബിയായും 655 രൂപയ്ക്ക് ലഭ്യമായിരുന്ന 3 ജിബി ഡാറ്റ 5 ജിബിയുമായും വര്‍ധിച്ചു.

മറ്റ് നിരക്കുകള്‍ ചുവടെ

(പുതിയ താരിഫ് ഡാറ്റ,  നിരക്ക്,  പഴയ ഡാറ്റ )

6ജിബി- 755 രൂപ (5ജിബി)
7ജിബി -855 രൂപ (5ജിബി)
10 ജിബി - 989 രൂപ (6.5 ജിബി)

ഐഡിയ 

2ജിബി -349 രൂപ, 5ജിബി -649 രൂപ, 10 ജിബി- 990 രൂപ

വോഡഫോണ്‍ 

5ജിബി - 650 രൂപ (3ജിബി), 3ജിബി - 449 രൂപ (2ജിബി), 10ജിബി - 999 രൂപ (6ജിബി), 50 എംബി - 12രൂപ (30എംബി)Read More >>