കോണത്തുപുഴ: നഗരവികസനത്തിൽ മണ്ണടിഞ്ഞു പോയ സമൃദ്ധിയുടെ ഭൂതകാലം

എറണാകുളം ജില്ലയുടെ തെക്കേ അരികില്‍ ഇരുമ്പനത്തു നിന്ന് തുടങ്ങി നഗരത്തെ ചുറ്റി മുളന്തുരുത്തി, ആമ്പല്ലൂര്‍, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി ഉദയംപേരൂര്‍ പ്രദേശങ്ങളിലൂടെ ഒഴുകി പൂത്തോട്ട കായലില്‍ വരെ ഏതാണ്ട് പതിനെട്ടു കിലോമീറ്ററോളം ഒഴുകിയെത്തുന്ന കോണത്തുപുഴയുടെ ഇരുകരകളും കാലങ്ങളായി മൂന്നുപൂവ് കൃഷിയുടെ സമൃദ്ധികേന്ദ്രങ്ങള്‍ ആയിരുന്നു. ആലപ്പുഴ വരെ എത്തിയിരുന്ന ചരക്കുവള്ളങ്ങളുടെ പാത കൂടിയായിരുന്നു ഒരു കാലത്ത് ഈ പുഴ.

കോണത്തുപുഴ: നഗരവികസനത്തിൽ മണ്ണടിഞ്ഞു പോയ സമൃദ്ധിയുടെ ഭൂതകാലം

വി എസ് ശ്യാം

വിശാലമായ പാടമദ്ധ്യത്തിലുണ്ടായിരുന്ന വഴി ഒറ്റയടിപ്പാതകളായി വീതിയില്ലാതെ ചുരുക്കി അവിടുത്തെ ചതുപ്പുകളില്‍ കെട്ടിയുയര്‍ത്തിയ എറണാകുളം നഗരത്തിന്‍റെ വളര്‍ച്ചാ വഴി രാജീവ് രവി തന്റെ കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെ വരച്ചു കാട്ടിയിട്ടുണ്ട്. മനുഷ്യനും പ്രകൃതിയും ഒന്നുചേര്‍ന്നു ജീവിച്ച നിറമുള്ള കാലങ്ങളില്‍ നിന്ന് ഏറെ ദൂരം സഞ്ചരിച്ച് ‘നഗരവികസനവും’ ചൂഷണവും അകമ്പടി സേവിച്ചു മരണം കാത്തു കഴിയുന്ന എണ്ണമറ്റ പ്രദേശങ്ങളുടെ ചിത്രമാണ് ഇന്നത്തെ കൊച്ചിയുടെ ഭൂപടം.
നാരായണനും ഹരിദാസിനും ജോയിക്കും കോണത്തുപുഴ വെറുമൊരു പുഴയായിരുന്നില്ലഎറണാകുളം ജില്ലയുടെ തെക്കേ അരികില്‍ ഇരുമ്പനത്തു നിന്ന് തുടങ്ങി നഗരത്തെ ചുറ്റി മുളന്തുരുത്തി, ആമ്പല്ലൂര്‍, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി ഉദയംപേരൂര്‍ പ്രദേശങ്ങളിലൂടെ ഒഴുകി പൂത്തോട്ട കായലില്‍ വരെ ഏതാണ്ട് പതിനെട്ടു കിലോമീറ്ററോളം ഒഴുകിയെത്തുന്ന കോണത്തുപുഴയുടെ ഇരുകരകളും കാലങ്ങളായി മൂന്നുപൂവ് കൃഷിയുടെ സമൃദ്ധികേന്ദ്രങ്ങള്‍ ആയിരുന്നു. ആലപ്പുഴ വരെ എത്തിയിരുന്ന ചരക്കുവള്ളങ്ങളുടെ പാത കൂടിയായിരുന്നു ഒരു കാലത്ത് ഈ പുഴ. നൂറില്‍ പരം കുളിക്കടവുകള്‍, കണ്ടല്‍ഭിത്തികള്‍, കരകളിലെ ഔഷധസസ്യശേഖരങ്ങള്‍, നൂറില്‍ പരം ജല - ഉഭയ ജീവികള്‍ തുടങ്ങി ആവാസ-ജൈവവൈവിധ്യ ശ്രേഷ്ഠമായ നീര്‍ത്തടമായിരുന്ന ഈ പ്രദേശമിന്ന് പരിസ്ഥിതി ചൂഷണത്തിന്റെയും പടുകൂറ്റന്‍ നിർമ്മിതികളുടെയും ഹോട്ട് സ്പോട്ടാണ്.

[caption id="attachment_39669" align="aligncenter" width="640"]
മാലിന്യപ്പുഴ
മാലിന്യപ്പുഴ[/caption]

ഒരു നഗരത്തിന്‍റെ മാലിന്യത്തൊട്ടി കൂടിയാണ് ഒഴുക്ക് നിലച്ച ഈ പുഴയും അനുബന്ധപ്രദേശങ്ങളും. വിദൂര പ്രദേശങ്ങളില്‍ നിന്നു പോലും മാലിന്യം കൊണ്ടു വന്നു തള്ളാന്‍ ഇണങ്ങുന്നയിടം!

സ്വാഭാവികമായ തണ്ണീര്‍ത്തടങ്ങളും നദിയുടെ വൃഷ്ടി പ്രദേശങ്ങളും ‘വികസനത്തിന്‍റെ’ ലേബലില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റുമായി കയ്യേറിയപ്പോഴേക്കും അന്‍പതു മീറ്ററിലേറെ വീതിയില്‍ ഒഴുകിയിരുന്ന പുഴയുടെ ഒഴുക്കു നിലച്ച് വീതി ശരാശരി മുപ്പതു മീറ്ററിനുള്ളിലേക്ക് ചുരുങ്ങി, ശേഷിക്കുന്ന ഏതാനും കൈത്തോടുകള്‍ വഴി ഒഴുകിയെത്തുന്ന ഐ ഓ സി പാചകവാതക പ്ലാന്‍റില്‍ നിന്നുൾപ്പടെയുള്ള മാലിന്യ കൂമ്പാരങ്ങളും അനധികൃത നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി ചെയ്യുന്ന നീര്‍ത്തടം നികത്തലും കോണോത്തുപുഴയെ അക്ഷരാര്‍ത്ഥത്തില്‍ അപ്രത്യക്ഷമാക്കുകയാണ്.

konothupuzha004

വേലിയേറ്റ വേലിയിറക്കങ്ങള്‍ നിയന്ത്രിക്കുന്നതിനും മറ്റുമായി പുത്തന്‍കാവില്‍ ഉള്‍പ്പെടെ പുഴയ്ക്കു കുറുകെ നിര്‍മിക്കപ്പെട്ട ബണ്ടുകളും പാലങ്ങള്‍ക്കു കീഴിലെ ഷട്ടറുകളും എല്ലാം പ്രവർത്തനരഹിതമാവുകയോ വേണ്ട വിധം പരിപാലിക്കപ്പെടാത്തതിനാല്‍ നശിച്ചു പോവുകയോ ചെയ്തു. കരാറുകാര്‍ തന്നെ ഇതില്‍ വലിയ വീഴ്ചകള്‍ വരുത്തി.

കയ്യും കണക്കുമില്ലാത്ത കയ്യേറ്റങ്ങള്‍ വ്യാപകമായി. മുന്‍ ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് ഉള്‍പ്പെടെയുള്ളവര്‍ക്ക് പങ്കാളിത്തമുള്ള അന്‍സാല്‍ ബില്‍ഡ് വെല്‍, സ്കൈലൈന്‍, കോണ്‍ഫിഡന്റ് ഗ്രൂപ്പ് തുടങ്ങി എണ്ണമറ്റ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പുകള്‍ ഈ പ്രദേശത്ത് വ്യാപകമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. അവയിൽ പലതിലും ചട്ടലംഘനങ്ങളുള്ളതായും ആരോപണമുണ്ട്.

Konothupuzha008

കേരള ലാന്റ് കണ്‍സര്‍വന്‍സി ആക്ട് 1957, കേരള മുന്‍സിപ്പല്‍ ആക്ട് 1994, കേരള കണ്‍സര്‍വേഷന്‍ ഓഫ് പാഡിലാന്റ് ആന്‍ഡ് വെറ്റ് ലാന്റ് ആക്ട് 2008 തുടങ്ങി നിരവധി നിയമവ്യവസ്ഥകള്‍ ഇത്തരത്തിലെ പരിസ്ഥിതിലോല പ്രദേശങ്ങളുടെ സംരക്ഷണത്തിനായി നിലവിലുണ്ട്. ചട്ടങ്ങളെ കാറ്റില്‍പ്പറത്തുന്ന നഗ്നമായ നിയമ ലംഘനങ്ങളും അഴിമതിയും എങ്ങിനെ പ്രവര്‍ത്തിക്കുന്നു എന്നതിന്‍റെ നേര്‍ക്കാഴ്ച കൂടിയാണ് ഇവിടം.ഒരു പുഴയെ വീണ്ടെടുക്കാൻ എത്ര കോടികൾ വേണം?പിറവം, തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് കോണോത്തുപുഴയുടെ വൃഷ്ടിപ്രദേശങ്ങള്‍. എറണാകുളം നഗരത്തിന്‍റെ സബര്‍ബന്‍ മേഖല, നിര്‍ദിഷ്ട മെട്രോ പാത, അനുദിനം വളര്‍ന്നു വരുന്ന റിയല്‍ എസ്റ്റേറ്റ് ഹബ്ബ്, ആമ്പല്ലൂരിലെ നിര്‍ദിഷ്ട ഇലക്ട്രോണിക്സ് പാര്‍ക്ക് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ തുടങ്ങി പ്രധാനപ്പെട്ട ‘വികസന കേന്ദ്രങ്ങള്‍’ ആകാന്‍ പോകുന്നയിടം. കോണത്തു പുഴയേയും ജൈവവൈവിദ്ധ്യ സമ്പുഷ്ടമായ അതിന്‍റെ പരിസര പ്രദേശത്തെയും പരിക്കേല്‍പ്പിച്ചോ നശിപ്പിച്ചോ അല്ലാതെ ഇവിടൊരു വികസനം സാദ്ധ്യമല്ല എന്നതാണ് ഈ സ്ഥലത്തെ ഇപ്പോഴത്തെ അവസ്ഥ. തൃപ്പൂണിത്തുറ, പിറവം മണ്ഡലങ്ങളെ പ്രതിനിധീകരിച്ചിരുന്ന, മുന്‍ മന്ത്രിസഭയിലെ അംഗങ്ങൾ കൂടിയായിരുന്ന കെ ബാബു, അനൂപ് ജേക്കബ് എന്നീ എംഎല്‍എമാരുടെ മുന്നില്‍ ഇതുമായി ബന്ധപ്പെട്ട നിരവധി പരാതികളും പദ്ധതികളും ചെന്നു തിരിച്ചുതട്ടിപ്പോയ ചരിത്രം കൂടി കൂട്ടി വായിക്കേണ്ടതുണ്ട്.