മാതൃഭൂമി പത്രത്തിനെതിരെ തുറന്ന പോരുമായി അഭിഭാഷകർ; തിരുവനന്തപുരം ബാറിലെ വക്കീലന്മാർ കൂട്ടമാനനഷ്ട കേസിന്

പ്രതിഷേധങ്ങളുടെ ഭാഗമായി ജൂലൈ 24 ഞായറാഴ്ച തലസ്ഥാന നഗരിയില്‍ അഭിഭാഷകരുടെ നേതൃത്വത്തില്‍ പ്രകടനം നടത്തുകയും മാതൃഭൂമി പത്രം കൂട്ടിയിട്ട് കത്തിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ബാര്‍ അസോസിയേഷൻ ഹാളിൽ വരുത്തിയിരുന്ന മാതൃഭൂമി ദിനപ്പത്രവും മറ്റു പ്രസിദ്ധീകരണങ്ങളും നിര്‍ത്തലാക്കിയതായും മുരളീധരന്‍ അറിയിച്ചു. മാത്രമല്ല ബാര്‍ അസോസിയേഷനിൽ അംഗങ്ങളായിട്ടുള്ള എല്ലാ അഭിഭാഷകരും മാതൃഭൂമി ദിനപ്പത്രവും പ്രസിദ്ധീകരണങ്ങളും ബഹിഷ്‌കരിക്കുമെന്ന ശക്തമായ തീരുമാനം കൈക്കൊണ്ടുവെന്നും അദ്ദേഹം പറഞ്ഞു.

മാതൃഭൂമി പത്രത്തിനെതിരെ തുറന്ന പോരുമായി അഭിഭാഷകർ; തിരുവനന്തപുരം ബാറിലെ വക്കീലന്മാർ കൂട്ടമാനനഷ്ട കേസിന്

സംസ്ഥാനത്ത് തുടര്‍ന്നുവരുന്ന അഭിഭാഷക- മാധ്യമ പോര് പുതിയ വഴിത്തിരിവിലേക്ക്. തങ്ങളുടെ ഭാഗത്ത് വിട്ടുവീഴ്ചയില്ലെന്ന പരോക്ഷ പ്രഖ്യാപനത്തിലൂടെ ഇരുഭാഗവും മുന്നോട്ടു പോകവേയാണ് മാധ്യമങ്ങള്‍ക്കെതിരെ ശക്തമായ നിലപാടുമായി അഭിഭാഷക സംഘം രംഗത്തെത്തിയത്. അഭിഭാഷക- മാധ്യമ പ്രവര്‍ത്തക സംഘര്‍ഷത്തെ തുടര്‍ന്ന് അഭിഭാഷകര്‍ക്കെതിരായി ലേഖനം പ്രസിദ്ധീകരിച്ച മാതൃഭൂമി ദിനപ്പത്രം ബഹിഷ്‌കരിക്കുന്നതുള്‍പ്പെടെയുള്ള നീക്കങ്ങളാണ് അഭിഭാഷകരുടെ ഭാഗത്തു നിന്നുമുണ്ടായിരിക്കുന്നത്.


മാതൃഭൂമിയുടെ ലേഖനത്തിനെതിരെ തിരുവനന്തപുരം വഞ്ചിയൂർ ബാർ അസോസിയേഷൻ അംഗങ്ങളായ അഭിഭാഷകര്‍ സ്വതന്ത്രമായി ഹര്‍ജി ഫയല്‍ ചെയ്യാനുള്ള നീക്കവും ആരംഭിച്ചു കഴിഞ്ഞു. ഇന്ത്യൻ ശിക്ഷാ നിയമം 499-ാം വകുപ്പു പ്രകാരം മാനഹാനി നേരിട്ടതിനു നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള സ്വകാര്യ അന്യായമാണ് ഫയൽ ചെയ്യുക. ഈ വിഷയത്തില്‍ ഇതുവരെ 40ലധികം അഭിഭാഷകര്‍ സ്വതന്ത്ര ഹര്‍ജി നല്‍കിയതായി തിരുവനന്തപുരം ബാറിലെ സീനിയർ അഭിഭാഷകൻ വള്ളക്കടവ് മുരളീധരന്‍ നാരദാ ന്യൂസിനോട് പറഞ്ഞു. ഹര്‍ജി നല്‍കുന്ന നടപടി തുടരുകയാണെന്നും ഏറെക്കുറേ ബാര്‍ അസോസിയേഷൻ അംഗങ്ങളെല്ലാം തന്നെ ഈ വിഷയത്തില്‍ ഹര്‍ജി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

[caption id="attachment_34781" align="aligncenter" width="641"]MBI മാതൃഭൂമി ദിനപ്പത്രത്തിൽ ജി ശേഖരൻനായർ പത്മതീർത്ഥക്കരയിൽ എന്ന പ്രതിവാര കോളത്തിൽ എഴുതിയ ലേഖനം[/caption]

ജൂലൈ 24 ഞായറാഴ്ചയിലെ പത്മതീര്‍ത്ഥക്കരയില്‍ എന്ന പംക്തിയില്‍ പ്രസിദ്ധീകരിച്ച 'വഞ്ചിയൂര്‍ മുക്കിലെ ചില കണ്ടംബെച്ച കോട്ടുകള്‍' എന്ന ലേഖനത്തിനെതിരെയാണ് അഭിഭാഷക പ്രതിഷേധം അലയടിച്ചത്. ജൂലൈ 20, 21 തീയതികളിലായി ഹൈക്കോടതി, തിരുവനന്തപുരം ജില്ലാ കോടതി എന്നിവിടങ്ങളില്‍ അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് അഭിഭാഷകര്‍ക്കെതിരെ മാതൃഭൂമി തുര്‍ച്ചയായി വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിരുന്നു. അതിന്റെ ഭാഗമായിരുന്നു ഈ ലേഖനവും. മാനസിക വൈകൃതം എത്ര കോട്ടിട്ടാലും മാറില്ലെന്ന പഴഞ്ചൊല്ല് പുതുതായി കണ്ടുപിടിക്കേണ്ടിയിരിക്കുന്നു എന്ന തരത്തിലുള്ള രൂക്ഷമായ വിമര്‍ശനം പത്രം അഭിഭാഷകര്‍ക്കു നേരെ ഉയര്‍ത്തുന്നുണ്ട്. ഒരു കാലത്ത് പേരും പെരുമയുമുള്ള അഭിഭാഷകര്‍ ഏറെയുണ്ടായിരുന്ന സ്ഥലമായിരുന്നു തിരുവനന്തപുരമെന്നും എന്നാല്‍ ആ പാരമ്പര്യം നഷ്ടപ്പെട്ടിട്ട് കാലമേറെയായെന്നും ലേഖനത്തില്‍ പറയുന്നു. തിരുവനന്തപുരം കോടതിയില്‍ വ്യാജ അഭിഭാഷകന്‍മാരുണ്ടെന്നും അഭിഭാഷക വീരന്‍മാരുടെ ഭാഗ്യം കൊണ്ടാണ് ഒരു അന്വേഷണം ഇവിടെ നടക്കാത്തതെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു.

മാതൃഭൂമിയുടെ പ്രസ്തുത ലേഖനത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് അഭിഭാഷകരുടെ ഭാഗത്തു നിന്നുമുണ്ടായത്. മാതൃഭൂമിയിലുള്‍പ്പെടെ അഭിഭാഷകര്‍ക്കെതിരെയുണ്ടാകുന്ന അപകീര്‍ത്തിപരമായ പരാമര്‍ശങ്ങളിലുള്ള പ്രതിഷേധം മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പിവി ചന്ദ്രനെ നേരിട്ടു വിളിച്ച് ശ്രദ്ധയില്‍പ്പെടുത്തിയതായി വള്ളക്കടവ് മുരളീധരന്‍ അറിയിച്ചു. അങ്ങനെയുണ്ടായിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും നടപടിയെടുക്കുമെന്ന് അറിയിച്ച പി വി ചന്ദ്രന്‍, പക്ഷേ ഇക്കാര്യത്തില്‍ യാതൊരു നടപടിയും കൈക്കൊണ്ടില്ല എന്നും മുരളീധരന്‍ പറഞ്ഞു. തുടര്‍ന്നാണ് മാതൃഭൂമി ദിനപ്പത്രം ബഹിഷ്‌കരിക്കുന്നതുള്‍പ്പെടെയുള്ള നടപടികളുമായി തിരുവനന്തപുരം വഞ്ചിയൂർ ബാര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ അഭിഭാഷകര്‍ രംഗത്തെത്തിയത്.

[caption id="attachment_34770" align="aligncenter" width="640"]bar Associat 2
മാതൃഭൂമി ദിനപത്രത്തിനെതിരെ കൊല്ലം ബാര്‍ അസോസിയേഷന്‍ പത്രം കത്തിച്ച് പ്രതിഷേധിച്ചപ്പോള്‍[/caption]

പ്രതിഷേധങ്ങളുടെ ഭാഗമായി ജൂലൈ 24 ഞായറാഴ്ച തലസ്ഥാന നഗരിയില്‍ അഭിഭാഷകരുടെ നേതൃത്വത്തില്‍ പ്രകടനം നടത്തുകയും മാതൃഭൂമി പത്രം കൂട്ടിയിട്ട് കത്തിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ബാര്‍ അസോസിയേഷൻ ഹാളിൽ വരുത്തിയിരുന്ന മാതൃഭൂമി ദിനപ്പത്രവും മറ്റു പ്രസിദ്ധീകരണങ്ങളും നിര്‍ത്തലാക്കിയതായും മുരളീധരന്‍ അറിയിച്ചു. മാത്രമല്ല ബാര്‍ അസോസിയേഷനിൽ അംഗങ്ങളായിട്ടുള്ള എല്ലാ അഭിഭാഷകരും മാതൃഭൂമി ദിനപ്പത്രവും പ്രസിദ്ധീകരണങ്ങളും ബഹിഷ്‌കരിക്കുമെന്ന ശക്തമായ തീരുമാനം കൈക്കൊണ്ടുവെന്നും അദ്ദേഹം പറഞ്ഞു.

മാതൃഭൂമിക്കെതിരെ ഹര്‍ജിയുമായി നൂറുകണക്കിന് അഭിഭാഷകര്‍ കോടതിയിലെത്തുന്നതോടെ അഭിഭാഷക- മാധ്യമപ്രവര്‍ത്തക പോരിന്റെ പുതിയ ഘട്ടത്തിനായിരിക്കും സംസ്ഥാനം സാക്ഷിയാകുക.

Read More >>