നേപ്പാളില്‍ ബസ്‌ കൊക്കയിലേക്കു മറിഞ്ഞ്‌ 30 മരണം

പഴകി ദ്രവിച്ച വാഹനങ്ങളും, അശ്രദ്ധമായ ഡ്രൈവിങ്ങും, പരിതാപകരമായ റോഡുകളും നേപ്പാളിന്റെ നിരത്തുകളെ കുരുതിക്കളമാക്കുന്നു

നേപ്പാളില്‍ ബസ്‌ കൊക്കയിലേക്കു മറിഞ്ഞ്‌ 30 മരണം

കാട്‌മണ്ഡു: കിഴക്കന്‍ കാട്‌മണ്ഡുവില്‍ യാത്രാബസ്‌ കൊക്കയിലേക്കുമറിഞ്ഞ്‌ മുപ്പതോളം പേര്‍ മരിച്ചു. അത്രയും തന്നെയാളുകൾ പരിക്കേറ്റ്‌ ആശുപത്രിയിലാണ്‌. കാവരെ പലന്‍ചോക്‌ ജില്ലയിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്ന ബസ്സ്‌ റോഡില്‍ നിന്നും തെന്നിമാറി മുന്നൂറു മീറ്റര്‍ താഴ്‌ച്ചയുള്ള കൊക്കയിലേക്ക്‌ മറിയുകയായിരുന്നു.

പരിക്കേറ്റവരില്‍ 15 പേര്‍ ധുളിഖെല്‍ പ്രദേശത്തെ ആശുപത്രിയില്‍ ചികില്‍സയിലാണ്‌. ബാക്കിയുള്ള 15 പേരെ പട്ടാള ഹെലിക്കോപ്‌റ്ററില്‍ കാട്‌മണ്ഡുവിലെത്തിച്ചു. രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഇപ്പൊഴും തുടരുകയാണ്‌.

പഴകി ദ്രവിച്ച വാഹനങ്ങളും, അശ്രദ്ധമായ ഡ്രൈവിങ്ങും, പരിതാപകരമായ റോഡുകളും നേപ്പാളിന്റെ നിരത്തുകളെ കുരുതിക്കളമാക്കുന്നു.

കഴിഞ്ഞ വര്‍ഷം ജുലൈയില്‍ വടക്കുകിഴക്കന്‍ നേപ്പാളില്‍ ബസ്സുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്‌ ഒന്‍പതു യാത്രക്കാരാണ്‌ കൊല്ലപ്പെട്ടത്‌.

Story by
Read More >>