തുര്‍ക്കിയില്‍ ബോംബ് സ്ഫോടനത്തില്‍ 30 മരണം; 94 പേര്‍ക്ക് പരിക്ക്

ശനിയാഴ്ച പ്രാദേശിക സമയം രാത്രി 10:50 ഓടുകൂടിയാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

തുര്‍ക്കിയില്‍ ബോംബ് സ്ഫോടനത്തില്‍ 30 മരണം; 94 പേര്‍ക്ക് പരിക്ക്

അങ്കാറ: തുര്‍ക്കിയില്‍ വിവാഹചടങ്ങിനിടെയുണ്ടായ ബോംബ് സ്ഫോടനത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു. 94 പേര്‍ക്ക് സ്‌ഫോടനത്തില്‍ പരിക്കേറ്റു. കഴിഞ്ഞദിവസം ഗാസിയാന്‍ടെപ് നഗരത്തിലാണ് സ്ഫോടനമുണ്ടായത്. മനുഷ്യത്വരഹിതമായ അക്രമത്തിനുപിന്നില്‍ കുര്‍ദിഷ് വിമതരോ ഐഎസ് തീവ്രവാദികളോ ആകാമെന്ന് തുര്‍ക്കി ഉപപ്രധാനമന്ത്രി മെഹ്മദ് സിംസെക് പറഞ്ഞു.

ശനിയാഴ്ച പ്രാദേശിക സമയം രാത്രി 10:50 ഓടുകൂടിയാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. സിറിയന്‍ അതിര്‍ത്തിയില്‍നിന്നും 64 കിലോമീറ്റര്‍ മാത്രം അകലെയാണ് ഗാസിയാന്‍ടെപ്.


നേരത്തേയും തുര്‍ക്കിയില്‍ സമാനമായ അക്രമസംഭവങ്ങള്‍ നടന്നിരുന്നു. കഴിഞ്ഞ ജൂലൈ മാസത്തില്‍ ഇസ്താംബൂള്‍ പ്രധാന വിമാനത്താവളത്തിലുണ്ടായ ഐഎസ് ചാവേറാക്രമണത്തില്‍ 44 പേര്‍ കൊല്ലപ്പെട്ടിരുന്നു. മാര്‍ച്ച് മാസത്തില്‍ അങ്കാറയില്‍ കുര്‍ദിഷ് വിമതര്‍ നടത്തിയ ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ടത് 40 പേരാണ്.

കഴിഞ്ഞയാഴ്ച കുര്‍ദിഷ് വിമതര്‍ പോലീസിനുനേരെ നടത്തിയ അക്രമണത്തില്‍ പന്ത്രണ്ടിലധികം പേരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞമാസം നടന്ന പട്ടാള അട്ടിമറി ശ്രമത്തില്‍ 265 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

യുഎസില്‍ താമസമാക്കിയ തുര്‍ക്കി ആത്മീയ നേതാവ് ഫെത്തുള്ള ഗുലാനാണ് സംഭവത്തിന് പിന്നിലെന്നാണ് സര്‍ക്കാര്‍ അനുമാനിക്കുന്നത്. ജൂലൈ മാസത്തിലെ സൈനിക നീക്കത്തിനുശേഷം തുര്‍ക്കിയിലെ സമാധാനം തകര്‍ന്നിരിക്കുയാണെന്ന് യൂണിവേഴ്സിറ്റി അദ്ധ്യാപകനായ ഹക്കാന്‍ യാവുസിനെ ഉദ്ധരിച്ച് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.

Story by
Read More >>