ദുബായ്‌ ഫൗണ്ടേഷന്റെ കീഴില്‍ ഈ വര്‍ഷം എത്തിയത്‌ പീഠനങ്ങള്‍ക്കിരയായ മുപ്പതോളം കുട്ടികള്‍

മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ യുഎഇയില്‍ ബാലപീഠനങ്ങള്‍ പൊതുവെ കുറവാണ്‌. ശക്തമായ നിയമ വ്യവസ്‌ഥകളും ശിക്ഷാ നടപടികളും തന്നെയാണ്‌ ഇതിനു കാരണം

ദുബായ്‌ ഫൗണ്ടേഷന്റെ കീഴില്‍ ഈ വര്‍ഷം എത്തിയത്‌ പീഠനങ്ങള്‍ക്കിരയായ മുപ്പതോളം കുട്ടികള്‍

ദുബൈ: മനുഷ്യാവകാശ സംഘടനയായ ദ ദുബൈ ഫൗണ്ടേഷന്‍ ഫോര്‍ വുമണ്‍ ആന്റ്‌ ചില്‍ഡ്രന്റെ (ഡിഎഫ്‌ഡബ്ല്യുഎസി) കീഴില്‍ ഈ വര്‍ഷം പകുതി ആകുമ്പൊഴേക്കും എത്തിയിരിക്കുന്നത്‌ പീഠനങ്ങള്‍ക്കിരയായ, 18 വയസ്സില്‍ താഴെയുള്ള മുപ്പതോളം കുട്ടികളാണെന്ന്‌ സംഘടനയുടെ ഡയറക്ടറും, ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ അംഗവുമായ അഫ്ര അല്‍ ബസ്‌തി പറഞ്ഞു.

ഇതില്‍ 16 പേര്‍ക്ക്‌ ഡിഎഫ്‌ഡബ്ല്യുഎസി താമസ കേന്ദ്രങ്ങള്‍ ഒരുക്കിയെന്നും, മറ്റുള്ളവരെ മുഴുവന്‍ സുരക്ഷയും ഉറപ്പുവരുത്തിയതിനു ശേഷം പുനരധിവസിപ്പിച്ചു എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.


"കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്‌തുനോക്കുമ്പോള്‍ ഡിഎഫ്‌ഡബ്ല്യുഎസിയില്‍ എത്തിയിട്ടുള്ള കുട്ടികളുടെ എണ്ണത്തില്‍ 33% കുറവാണ്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌", ബസ്‌തി പറഞ്ഞു. പീഠനത്തിനിരയായിട്ടുള്ള കുട്ടികള്‍ക്ക്‌ പുനരധിവാസം ഉള്‍പ്പെടെയുള്ള എല്ലാവിധ സഹായങ്ങളും സൗജന്യമായിട്ടാണ്‌ സംഘടന നല്‍കുന്നത്‌.

പീഠനങ്ങള്‍ക്ക്‌ ഇരയാവുകയും എന്നാല്‍ നിരവധി കാരണങ്ങളാല്‍ അത്‌ പുറത്തു പറയാതെ മാനസിക പിരിമുറുക്കം അനുഭവിച്ച്‌ ജീവിക്കുകയും ചെയ്യുന്ന കുട്ടികളെ കണ്ടെത്തി പുനരധിവസിപ്പിക്കുകയാണ്‌ തങ്ങളുടെ ലക്ഷ്യം എന്ന്‌ ബസ്‌തി കൂട്ടിച്ചേര്‍ത്തു.

മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ യുഎഇയില്‍ ബാലപീഠനങ്ങള്‍ പൊതുവെ കുറവാണ്‌. ശക്തമായ നിയമ വ്യവസ്‌ഥകളും ശിക്ഷാ നടപടികളും തന്നെയാണ്‌ ഇതിനു കാരണം. കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി 'വദീമ' എന്ന നിയമവും യുഎഇയില്‍ നിലവിലുണ്ട്‌.