ഓണം ലക്ഷ്യമിട്ട് കർണാടകത്തിൽ നിന്ന് നികുതി വെട്ടിച്ച് ഉൽപ്പന്നങ്ങൾ എത്തുന്നു; കൂട്ടുപുഴ ചെക്ക് പോസ്റ്റില്‍ മൂന്നര ലക്ഷത്തിന്റെ സിഗരറ്റ് പിടികൂടി

ഓണം മുൻനിർത്തി ടെക്സ്റ്റൈല്‍ ഉൽപ്പന്നങ്ങൾ ഉൾപ്പെടെ ലക്ഷക്കണക്കിന് രൂപയുടെ ഉൽപ്പന്നങ്ങളാണ് നികുതിവെട്ടിച്ച് കൂട്ടുപുഴ ചെക്ക് പോസ്റ്റിലൂടെ കർണാടകത്തിൽ നിന്നും എത്തുന്നത്

ഓണം ലക്ഷ്യമിട്ട് കർണാടകത്തിൽ നിന്ന് നികുതി വെട്ടിച്ച് ഉൽപ്പന്നങ്ങൾ എത്തുന്നു; കൂട്ടുപുഴ ചെക്ക് പോസ്റ്റില്‍ മൂന്നര ലക്ഷത്തിന്റെ സിഗരറ്റ് പിടികൂടി

കണ്ണൂർ: കൂട്ടുപുഴ ചെക്ക് പോസ്റ്റില്‍ സെയിൽസ് ടാക്സ് ഇന്റലിജൻസിന്റെ പരിശോധനയിൽ മൂന്നര ലക്ഷം രൂപയുടെ സിഗരറ്റ് പിടിച്ചെടുത്തു. കർണാടകത്തിൽ നിന്നും നികുതി വെട്ടിച്ച് കടത്തുകയായിരുന്ന 5500 പാക്കറ്റ് സിഗരറ്റ് ആണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് സിഗരറ്റ് കടത്താൻ ഉപയോഗിച്ച കാറും വാഹനം ഓടിച്ചിരുന്ന കണ്ണൂർ സ്വദേശിയേയും ഇന്റലിജൻസ് കസ്റ്റഡിയിൽ എടുത്തു. മൂന്നു ലക്ഷത്തോളം രൂപ പിഴയീടാക്കി.

ചെക്ക് പോസ്റ്റിൽ പതിവ് പരിശോധനക്കെത്തിയ ഇന്റലിജൻസ് സംഘത്തെക്കണ്ട് കാർ വേഗം കൂട്ടി ഓടിച്ചു പോകുകയായിരുന്നു. തുടർന്ന് ഇന്റലിജൻസ് സംഘം പിന്തുടർന്ന് പിടികൂടുകയായിരുന്നു. അമ്പതോളം പാക്കറ്റുകളിലായി കാറിന്റെ ഡിക്കിയിലാണ് സിഗരറ്റ് ഉണ്ടായിരുന്നത്.

ഓണം മുൻനിർത്തി ടെക്‌സ്റ്റൈൽ ഉൽപ്പന്നങ്ങൾ ഉൾപ്പെടെ ലക്ഷക്കണക്കിന് രൂപയുടെ ഉൽപ്പന്നങ്ങളാണ് നികുതിവെട്ടിച്ച് കൂട്ടുപുഴ ചെക്ക് പോസ്റ്റിലൂടെ കർണാടകത്തിൽ നിന്നും എത്തുന്നത്. ചരക്കു വാഹനങ്ങൾ മാത്രമാണ് പരിശോധനക്ക് വിധേയമാക്കാറുള്ളതെന്നും ബാംഗ്ലൂർ ബസുകളിലും കാറുകളിലും നടത്തുന്ന ചരക്കു കടത്തലുകളെ അധികൃതർ ഗൗരവത്തോടെ കാണുന്നില്ലെന്നും ആക്ഷേപം ഉണ്ട്.

Read More >>