വിന്‍ഡീസ് 'ചെയ്സിന്' മുന്നില്‍ ഇന്ത്യയ്ക്ക് അടിപതറി; ടെസ്റ്റ്‌ സമനിലയില്‍

ഉറപ്പായും തോല്‍ക്കുമായിരുന്ന മല്‍സരത്തിലാണ് വെസ്റ്റിന്‍ഡീസ് സമനില കൈവരിച്ചത്.

വിന്‍ഡീസ്

കിംഗ്സ്റ്റണ്‍:  നാലാം ദിവസം 4ന് 48 എന്ന നിലയില്‍ കളി അവസാനിപിക്കുമ്പോള്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യ സ്വപ്നം കണ്ടിരുന്നില്ല. എന്നാല്‍ തന്റെ രണ്ടാം ടെസ്റ്റ്‌ മാത്രം കളിക്കുന്ന റോസ്റ്റണ്‍ ചെയ്‌സിന്‍റെ നേതൃത്വത്തില്‍ വിന്‍ഡീസ് മധ്യനിര  ഇന്ത്യന്‍ സ്വപ്‌നങ്ങള്‍ അടിച്ചു തകര്‍ത്തു.

ഉറപ്പായും തോല്‍ക്കുമായിരുന്ന മല്‍സരത്തിലാണ് വെസ്റ്റിന്‍ഡീസ് സമനില കൈവരിച്ചത്. ഇന്ത്യന്‍ ബൗളിംഗ് ആക്രമണത്തെ പ്രതിരോധിച്ച് സെഞ്ച്വറി നേടിയ റോസ്റ്റണ്‍ ചെയ്‌സാണ് മാന്‍ ഓഫ് ദ മാച്ച്.


അഞ്ചാം ദിവസമായ ഇന്നലെ വിന്‍ഡീസിന് ആകെ നഷ്ടമായത് രണ്ടു വിക്കറ്റാണ്. 63 റണ്‍സെടുത്ത ബ്ലാക്ക് വുഡിനെ അശ്വിന്‍ പുറത്താക്കിയപ്പോള്‍ 72 റണ്‍സ്എടുത്ത വിക്കറ്റ് കീപ്പര്‍ ബാറ്സ്മാന്‍ ഷെയിന്‍ ഡോവിച്ചിനെ മിശ്ര പുറത്താക്കി. റോസ്റ്റണ്‍ ചെയ്‌സിന്‍ 137 റണ്‍സും ജേസര്‍ ഹോള്‍ഡര്‍ 64 റണ്‍സുമെടുത്ത് പുറത്താവാതെ നിന്നു.

വെസ്റ്റിന്‍ഡീസ്- ആദ്യ ഇന്നിംഗ്സില്‍ 196 & രണ്ടാം ഇന്നിംഗ്സില്‍ ആറിന് 388
ഇന്ത്യ- ഇന്ത്യ ആദ്യ ഇന്നിംഗ്സില്‍ ഒമ്പതിന് 500 റണ്‍സിന് ഡിക്ലയര്‍ ചെയ്തു

ആന്റിഗ്വയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യ ഇന്നിംഗ്സ് വിജയം നേടിയിരുന്നു. ആദ്യ ടെസ്റ്റില്‍ വിജയിച്ച ഇന്ത്യ നാലു മല്‍സരങ്ങളുള്ള പരമ്പരയില്‍ 1-0ന് മുന്നിലാണ്. ഓഗസ്റ്റ് ഒമ്പതിനാണ് മൂന്നാം ടെസ്റ്റ് തുടങ്ങുന്നത്.

Read More >>