റിയോയില്‍ ആദ്യ ദിവസം 21 ഇനങ്ങളിൽ മത്സരങ്ങള്‍ നടക്കും

ആദ്യ ദിനം ഷൂട്ടിങ്ങിലാണ് ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ.

റിയോയില്‍ ആദ്യ ദിവസം  21 ഇനങ്ങളിൽ മത്സരങ്ങള്‍ നടക്കും

റിയോ ഡി ജനീറോ: റിയോ ഒളിംപിക്സിന്റെ ആദ്യദിവസമായ ഇന്ന് 21 ഇനങ്ങളിലാണ് മല്‍സരങ്ങള്‍. ഇതില്‍ 12 ഇനങ്ങളിളില്‍  ഇന്ത്യന്‍ താരങ്ങള്‍ മല്‍സരിക്കുന്നുണ്ട്. അമ്പെയ്ത്ത്, ഭാരോദ്വഹനം, ഷൂട്ടിങ്, നീന്തല്‍, ജൂഡോ, ഫെന്‍സിങ്, സൈക്ലിങ് എന്നിവയില്‍ ഇന്ന് മെഡല്‍ പോരാട്ടങ്ങള്‍ നടക്കുമ്പോള്‍ ഷൂട്ടിങ്, ടെന്നിസ്, ഹോക്കി, ഭാരോദ്വഹനം എന്നിവയില്‍ ഇന്ത്യന്‍ താരങ്ങള്‍ മല്‍സരത്തിനിറങ്ങും.

ആദ്യ ദിനം ഷൂട്ടിങ്ങിലാണ് ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ. പുരുഷവിഭാഗം 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ജീത്തുറായി ഇന്ത്യന്‍ പ്രതീക്ഷയുടെ കൊടിയേന്തും. ഗുര്‍പ്രീത് സിങ്ങും മല്‍സരിക്കുന്നുണ്ട്. വനിതാവിഭാഗത്തില്‍ അപൂര്‍വി ചന്ദേലയും അയോണിക പോളും മല്‍സരിക്കും.


പുരുഷ ടെന്നിസ് ഡബിള്‍സില്‍ രോഹന്‍ ബൊപ്പണ്ണ – ലിയാന്‍ഡര്‍ പേസ് സഖ്യവും വനിതാ ഡബിള്‍സില്‍ സാനിയ മിര്‍സ – പ്രാര്‍ഥനാ തോംബാര്‍ സഖ്യവുമാണ് ഇന്ത്യയുടെ ഗ്ലാമര്‍ ഹൈലൈറ്റ്സ്.

ഭാരോദ്വഹനത്തില്‍ മീരാഭായ് ചാനുവും വനിതകളുടെ ടേബിള്‍ ടെന്നിസില്‍ മൗമ ദാസും മണിക് ബത്രയും മല്‍സരിക്കും. പുരുഷവിഭാഗം ടേബിള്‍ ടെന്നിസില്‍ ശരത് കമലും സൗമ്യജിത് ഘോഷും മല്‍സരിക്കും. റോവിങ്ങില്‍ ബാബന്‍ ദത്തുവും ഇന്ത്യയ്ക്കായി തുഴയെറിയും.

Read More >>