സൗദി അറേബ്യയില്‍ നിയമലംഘനം നടത്തിയ 1692 മൊബൈല്‍ സ്‌റ്റോറുകള്‍ അടച്ചു പൂട്ടി

മൊബൈല്‍ ഫോണ്‍ വ്യവസായത്തില്‍ സ്വദേശിവത്കരണം നടത്തുന്നതിന്റെ ഭാഗമായാണ് തൊഴില്‍ മന്ത്രാലയം പരിശോധന നടത്തിയത്. ഷോപ്പുകളില്‍ പരിശോധന നടത്തിയ മന്ത്രാലയം ഉദ്യോഗസ്ഥര്‍ തൊഴിലാളികളുടെ രേഖകളും കടയുടെ രേഖകളും പരിശോധിച്ചു.

സൗദി അറേബ്യയില്‍ നിയമലംഘനം നടത്തിയ 1692 മൊബൈല്‍ സ്‌റ്റോറുകള്‍ അടച്ചു പൂട്ടി

ജിദ്ദ: തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സൗദി അറേബ്യയില്‍ 1692 മൊബൈല്‍ സ്റ്റോറുകള്‍ അടച്ചു പൂട്ടി. നിയമ ലംഘനം നടത്തിയ 816 സ്‌റ്റോറുകള്‍ക്ക് താക്കീത് നല്‍കി.  തൊഴില്‍ മന്ത്രാലയം നടത്തിയ പരിശോധനയിലാണ് നിയമ ലംഘനം കണ്ടെത്തിയത്.

മൊബൈല്‍ ഫോണ്‍ വ്യവസായത്തില്‍ സ്വദേശിവത്കരണം നടത്തുന്നതിന്റെ ഭാഗമായാണ് തൊഴില്‍ മന്ത്രാലയം പരിശോധന നടത്തിയത്. ഷോപ്പുകളില്‍ പരിശോധന നടത്തിയ മന്ത്രാലയം ഉദ്യോഗസ്ഥര്‍ തൊഴിലാളികളുടെ രേഖകളും കടയുടെ രേഖകളും പരിശോധിച്ചു.

സ്വദേശവത്കരണത്തിന്റെ ഭാഗമായി തൊഴില്‍-സാമൂഹ്യ ക്ഷേമ മന്ത്രാലയം 27,983 സൗദി പൗരന്‍മാര്‍ക്ക് മൊബൈല്‍ ഫോണ്‍ മേഖലയില്‍ തൊഴില്‍ പരിശീലനം നല്‍കി. മൂന്ന് മാസം നീണ്ടു നിന്ന പരിശീലന പരിപാടിയാണ് പൗരന്‍മാര്‍ക്ക് വേണ്ടി സൗദി സംഘടിപ്പിച്ചത്. മക്കയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേര്‍ തൊഴില്‍ പരിശീലനത്തില്‍ പങ്കെടുത്തത്. സൗദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി തൊഴില്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്തവരില്‍ 88% പേരും വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കിയതായി പരിശീലന പരിപാടിയുടെ വക്താവ് പറഞ്ഞു.