ശരീര ദുര്‍ഗന്ധമകറ്റാന്‍ 10 വഴികള്‍

ശരീര ദുര്‍ഗന്ധം അകറ്റാന്‍ ശ്രമിച്ചു നോക്കാവുന്ന 10 സ്വാഭാവിക മാര്‍ഗ്ഗങ്ങള്‍

ശരീര ദുര്‍ഗന്ധമകറ്റാന്‍ 10 വഴികള്‍


ശരീരം തണുപ്പിക്കാനും, ശരീരത്തിലെ വിഷാംശം അകറ്റാനുമുള്ള ഒരു സ്വഭാവിക പ്രക്രിയയാണ് വിയർപ്പ്. എന്നാൽ ചിലരിലെങ്കിലും വിയർപ്പ് നാറ്റം ഒരു പ്രശ്നമാകാറുണ്ട്. വിയർപ്പിന് ഒരു ഗന്ധവുമില്ല എന്നുള്ളതാണ് സത്യം. ജലാംശം കൂടുതലുള്ള വിയർപ്പ് ശരീരത്തിലെ അണുക്കളുമായി പ്രവർത്തിക്കുമ്പോളാണ് വിയർപ്പിന് ദുർഗന്ധമുണ്ടാകുന്നത്. വിയര്‍പ്പ് നാറ്റം മൂലം നിങ്ങള്‍ വിഷമിക്കുന്നുണ്ടെങ്കില്‍ താഴെ പറയുന്നവ ശ്രമിച്ചുനോക്കിയാല്‍ ഒരു പരിധി വരെ ആശ്വാസം ലഭിക്കുന്നതാണ് 1* മദ്യത്തിന്റെ ഉപയോഗം കുറയ്ക്കുക. മദ്യം ശരീരത്തില്‍ കൂടുതല്‍ അഡ്രിനാലിന്‍ ഉല്‍പാദിപ്പിയ്ക്കും. ഇത് കൂടുതല്‍ വിയര്‍പ്പിന് ദുര്‍ഗന്ധം വരുത്താന്‍ ഇടയാക്കും. 2* കാപ്പി കുടി കുറയ്ക്കുക. കാപ്പിയും അഡ്രിനാലിന്‍ ഉല്‍പാദനത്തിന് ഇടയാക്കും. 3* കടുത്ത മാനസിക സമ്മര്‍ദ്ദമാണ് അമിത വിയര്‍പ്പിന് മറ്റൊരു കാരണമാകുന്നത്. ടെന്‍ഷനും സമ്മര്‍ദ്ദവും വിയര്‍പ്പ് ഗ്രന്ഥികളെ ഉത്തേജിപ്പിക്കും. അത് നന്നായി വിയര്‍ക്കാനിടയാക്കും. അതിനാല്‍ ഏപ്പോഴും സന്തോഷമായിരിക്കുക. 4* ചെറുനാരങ്ങ മുറിച്ചതു കൊണ്ട് വിയര്‍പ്പ് അധികമുള്ള ശരീരഭാഗങ്ങള്‍ വൃത്തിയാക്കുന്നത് നല്ലതാണ്. ഇത് വിയര്‍പ്പധികം ഇല്ലാതിരിയ്ക്കാന്‍ സഹായിക്കും എന്ന്മാത്രമല്ല, ചര്‍മ്മത്തിന് ഉന്മേഷവും നറുമണവും നല്‍കുന്നു. 5* കഴിവതും കോട്ടന്‍ വസ്ത്രങ്ങള്‍ ധരിയ്ക്കാന്‍ ശ്രമിയ്ക്കുക. ഇത് ചര്‍മ്മത്തെ സ്വതന്ത്രമായി ശ്വസിക്കാന്‍ അനുവദിക്കുന്നതിനാല്‍, അണുക്കള്‍ അടിഞ്ഞുകൂടുന്നത് ഒഴിവാക്കും. 6* ഇരുനേരവും കുളിയ്ക്കുക. ശരീരം തണുപ്പിയ്ക്കുന്ന ഈ സ്വാഭാവിക പ്രക്രിയ വിയര്‍പ്പുല്‍പാദനം കുറയ്ക്കും. മാത്രമല്ല, ശരീരം എപ്പോഴും വൃത്തിയായി സൂക്ഷിക്കുവാനും നിങ്ങള്‍ക്ക് സാധിക്കും. 7* ശരീരത്തില്‍ വെള്ളം കുടൂതലുണ്ടെങ്കില്‍ ശരീര താപനില കുറയ്ക്കാന്‍ സഹായിക്കും. അതുവഴി വിയര്‍പ്പിന്റെ അളവും നിയന്ത്രിക്കാം. ദിവസവും ആറുമുതല്‍ എട്ടുഗ്ലാസ് വരെ വെള്ളം കുടിക്കുന്നത് ഒരു ശീലമാക്കുക. 8* കിടക്കും മുന്‍പ് അല്‍പം ആപ്പിള്‍ സിഡെര്‍ വിനെഗര്‍ വിയര്‍പ്പ് അധികമുള്ള ഭാഗത്ത് പുരട്ടുക. ഇത് ചര്‍മത്തിലെ പിഎച്ച് കൃത്യമായി നില നിര്‍ത്താന്‍ സഹായിക്കും. 9* വിയര്‍പ്പ്നാറ്റം വല്ലാതെ പ്രയാസപ്പെടുത്തുന്നുവെങ്കില്‍, പുറത്തു പോകുമ്പോള്‍, വെറ്റ് വൈപ്സ് ( Wet Wipes ) കയ്യെത്തും ദൂരത്ത് കരുതുവാന്‍ ശ്രമിക്കുക. വെറ്റ് വൈപ്സ് കൊണ്ട് വിയര്‍പ്പ് അധികമുള്ള ഭാഗങ്ങള്‍ തുടയ്ക്കുമ്പോള്‍, ശരീരത്തിന് തണുപ്പും ചെറു സുഗന്ധവും ലഭിക്കുന്നു.10* ചില പാരമ്പര്യ രോഗങ്ങളും വിയർപ്പിന് ഹേതുവാകുന്നു. ചില പ്രത്യേക മരുന്നുകളുടെ ഉപയോഗവും വിയർപ്പിൽ ദുർഗന്ധമുണ്ടാക്കുന്നതായി കണ്ടുവരുന്നു. ഇങ്ങനെയുള്ളവര്‍ വൈദ്യസഹായം തേടുന്നത് നല്ലതായിരിക്കും.


 ശരീര ദുര്‍ഗന്ധം നിങ്ങളുടെ ആത്മവിശ്വാസത്തെ തകര്‍ക്കാതെ മാനസികമായി ലോകത്തെ അഭിമുഖീകരിക്കുവാന്‍ നിങ്ങള്‍ക്ക് കഴിയണം.


Story by