തൃശൂരില്‍ തെരുവില്‍ അലഞ്ഞു നടന്നിരുന്ന സ്ത്രീയുടെ ഭാണ്ഡത്തില്‍ നിന്നും ലഭിച്ചത് 1.12 ലക്ഷം രൂപ

നാട്ടുകാര്‍ ഭക്ഷണത്തിനായി കൊടുക്കുന്ന പൈസ സ്വരൂപിച്ചതാണ് ഇത്രയും വലിയ തുക എന്നു കരുതുന്നു

തൃശൂരില്‍ തെരുവില്‍ അലഞ്ഞു നടന്നിരുന്ന സ്ത്രീയുടെ ഭാണ്ഡത്തില്‍ നിന്നും ലഭിച്ചത് 1.12 ലക്ഷം രൂപ

വാടാനപ്പിള്ളി: മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച് തെരുവില്‍ അലഞ്ഞു നടന്നിരുന്ന സ്ത്രീയുടെ കൈവശമുണ്ടായിരുന്ന ഭാണ്ഡത്തില്‍ നിന്ന് ലഭിച്ചത് 1.12 ലക്ഷം രൂപ. തൃശൂരിലെ വാടാനപ്പിളളിയില്‍ അലഞ്ഞു തിരിഞ്ഞു നടന്ന ദീദി എന്ന സ്ത്രീയുടെ കൈയ്യില്‍ നിന്നാണ് ഇത്രയുമധികം പണം ലഭിച്ചത്. ജനപ്രതിനിധികളുടെയും പൊലീസിന്റെയും സാന്നിദ്ധ്യത്തിലായിരുന്നു പരിശോധന. ചില്ലറയും നോട്ടുകളുമായി കവറുകളിലാണ് ഇത്രയുമധികം തുക ശേഖരിച്ചു വെച്ചിരുന്നത്.


ദീദിയേയും സമീപവാസിയായ യുവതിയേയും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും പോലീസും ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ ഐ.എന്‍ സുധീഷിന്റെ നേതൃത്വത്തില്‍ കോടതിയില്‍ ഹാജരാക്കുകയും കോടതി നിര്‍ദ്ദേശ പ്രകാരം മാനസികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ജനപ്രതിനിധികളുടെ സാന്നിധ്യത്തില്‍ ദീദിയുടെ വസ്തുവകകള്‍ പരിശോധിച്ചപ്പോഴാണ് പണം കണ്ടെത്തിയത്.

[video width="640" height="480" mp4="http://ml.naradanews.com/wp-content/uploads/2016/08/VID-20160827-WA0031.mp4"][/video]

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജിത്ത് വടുക്കുംഞ്ചേരിയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും പൊതു പ്രവര്‍ത്തകരും പോലീസിന്റെ സാന്നിദ്ധ്യത്തിലാണ് പണം എണ്ണിയത്. പത്തു രൂപ നോട്ടുകളായിരുന്നു കൂടുതലും. 25 പൈസയുടെ നാണയങ്ങളും അഞ്ച് രൂപയുടെയും 100 രൂപയുടെയും 500 രൂപയുടെയും നോട്ടുകളും ഉണ്ടായിരുന്നു. തുക കോടതിയുടെ നിര്‍ദ്ദേശമനുസരിച്ച് അധികൃതര്‍ക്ക് കൈമാറും.മാനസികാരോഗ്യ കേന്ദ്രത്തിലെ ചികിത്സയ്ക്കു ശേഷം ദീദിയുടേയും യുവതിയുടേയും സംരക്ഷണം ഉറപ്പു വരുത്തണമെന്ന് ഡി.വൈ.എഫ്.ഐ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് വി.ജെ. ജംഷാദ്, സെക്രട്ടറി എ എസ് സബിത്ത് എന്നിവര്‍ പറഞ്ഞു.

ഇരുപത്തഞ്ചു വര്‍ഷത്തോളമായി ദീദി അവിടെ താമസം തുടങ്ങിയിട്ട് മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും നാട്ടുകാര്‍ക്ക് ഉപദ്രവം ഒന്നുമുണ്ടാക്കിയിരുന്നില്ല. പഞ്ചായത്തിനടുത്തുള്ള പൈപ്പില്‍ നിന്നായിരുന്നു കുളിക്കുവാനും കുടിക്കുവാനും മാറ്റാവശ്യത്തിനു വേണ്ടുന്ന വെള്ളം കണ്ടെത്തിയിരുന്നത്.നാട്ടുകാര്‍ ഭക്ഷണത്തിനായി കൊടുക്കുന്ന പൈസ സ്വരൂപിച്ചതാണ് ഇത്രയും വലിയ തുക എന്നു കരുതുന്നു. ഈ തുക എങ്ങനെ വിനിയോഗിക്കണം എന്ന് പഞ്ചായത്ത് അംഗങ്ങളും പോലീസും ഇന്ന് നടക്കുന്ന മീറ്റിങ്ങില്‍ തീരുമാനിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷിജിത്ത് വടുക്കുംഞ്ചേരി പറഞ്ഞു.

Story by
Read More >>