ഇന്ത്യന്‍ ബൌളര്‍മാരെ കളി പഠിപ്പിക്കാന്‍ സഹീര്‍ ഖാന്‍ വരുന്നു

സഹീറിന്റെ അനുഭവ സമ്പത്ത് ടീമിനു ഉപകാരപ്പെടുമെന്നാണ് ബിസിസിഐയുടെ വിലയിരുത്തല്‍

ഇന്ത്യന്‍ ബൌളര്‍മാരെ കളി പഠിപ്പിക്കാന്‍ സഹീര്‍ ഖാന്‍ വരുന്നു

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി അനില്‍ കുംബ്ലെ സ്ഥാനമേറ്റെടുത്തതിന് തൊട്ട് പിന്നാലെ ഇന്ത്യന്‍ ടീമിന്റെ ബൌളിംഗ് പരിശീലക സ്ഥാനത്തേക്ക് ഇന്ത്യ കണ്ട ഏറ്റവും മികച്ച ഇടം കൈയ്യന്‍ ഫാസ്റ്റ് ബൌളറായ സഹീര്‍ ഖാന്‍ നിയമിതനായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. സഹീറിന്റെ അനുഭവ സമ്പത്ത് ടീമിനു ഉപകാരപ്പെടുമെന്നാണ് ബിസിസിഐയുടെ വിലയിരുത്തല്‍.

ഇന്ത്യയ്ക്ക് വേണ്ടി 92 ടെസ്റ്റ് മത്സരം കളിച്ചിട്ടുള്ള സഹീര്‍ 311 വിക്കറ്റ് നേടികൊടുത്തിട്ടുണ്ട്. 200 ഏകദിനങ്ങളില്‍നിന്നും 282 വിക്കറ്റാണ് സഹീര്‍ നേടിയെടുത്തത്. ബിസിസിഐ ടെസ്റ്റ് നായകന്‍ വിരാട് കോഹ്‌ലിയോട് അധികൃതര്‍ നിര്‍ദ്ദേശം ആരാഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അതിനു ശേഷമാണ് സഹീര്‍ഖാനെ നിയമിക്കാനുള്ള ആലോചന വന്നത്.

Read More >>