യുറീക്ക-ശാസ്ത്രകേരളം വായനശാല

കുട്ടികളില്‍ അന്വേഷണത്വരയും ജിജ്ഞാസയും നിലനിര്‍ത്തി അറിവിന്‍റെ ആനന്ദം നുകരാന്‍ സഹായിക്കുന്ന വാരികകളാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പുറത്തിറക്കുന്ന യുറീക്കയും ശാസ്ത്രകേരളവും.

യുറീക്ക-ശാസ്ത്രകേരളം വായനശാല

കുട്ടികളില്‍ അന്വേഷണത്വരയും ജിജ്ഞാസയും നിലനിര്‍ത്തി അറിവിന്‍റെ ആനന്ദം നുകരാന്‍ സഹായിക്കുന്ന വാരികകളാണ്   കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പുറത്തിറക്കുന്ന യുറീക്കയും ശാസ്ത്രകേരളവും.

ഇന്ത്യന്‍ ഭാഷകളില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ വായിക്കുന്ന ശാസ്ത്ര ദ്വൈവാരികയാണ്  യുറീക്ക. അതെ സമയം വിജ്ഞാനത്തിന്റെ പുത്തന്‍ മേഖലകളിലേയ്ക്ക് കുട്ടികളെ കൈപിടിച്ചുയര്‍ത്തുന്നുന്ന വാരികയാണ് ശാസ്ത്രലോകം. കഴിഞ്ഞ നാലു ദശാബ്ദമായി മുടങ്ങാതെ പ്രസിദ്ധീകരിച്ചു വരുന്ന യുറീക്ക പ്രൈമറി പ്രായത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്കും ശാസ്ത്രകേരളം ഹൈസ്ക്കൂള്‍- പ്ലസ് ടൂ പ്രായക്കാര്‍ക്കും വേണ്ടിയുള്ളതാണ്.


അറിയാനും സൂക്ഷിച്ചുവെക്കാനുമുതകുന്ന കുട്ടികളുടെ ചങ്ങാതിമാരാണ് ഈ രണ്ടു പ്രസിദ്ധീകരണങ്ങളും. പഠിച്ച് പ്രശസ്തരും പ്രഗത്ഭരുമാരായ പല പ്രമുഖരുടെയും കുട്ടിക്കാലം യുറീക്ക- ശാസ്ത്രകേരളത്തില്‍ നിന്നും ആരംഭിച്ചതാണ്.

കുട്ടികളില്‍ അന്വേഷണത്വരയും ജിജ്ഞാസയും നിലനിര്‍ത്തി അറിവിന്‍റെ ആനന്ദം നുകരാന്‍ സഹായിക്കുന്ന ഈ ശാസ്ത്രപ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ എല്ലാ കുട്ടികള്‍ക്കും വായിക്കാന്‍ ലഭിക്കണമെന്ന ആഗ്രഹത്തോട് കൂടി ഇതിന്‍റെ അണിയറ പ്രവര്‍ത്തകര്‍ പുതിയ ഒരു പദ്ധതി ആവിഷ്കരിക്കുകയാണ്. കേരളത്തിലെ സ്കൂളുകളില്‍ എല്ലാ ക്ലാസ്സുകളിലും യുറീക്ക/ശാസ്ത്രകേരളം ലഭ്യമാക്കാനുള്ള ലളിതവും ജനകീയവുമായ ഒരു പദ്ധതി ശാസ്ത്രസാഹിത്യ പരിഷത്ത് ആവിഷ്കരിക്കുകയാണ്.

"യുറീക്ക-ശാസ്ത്രകേരളം വായനശാല
" എന്ന പേരിട്ടിരിക്കുന്ന ഈ പദ്ധതിപ്രകാരം പൊതു ജനത്തിന്റെ സഹായത്തോട് കൂടി ഓരോ വിദ്യാലയത്തിലും മാസികകള്‍ എത്തിക്കാനുള്ള ശ്രമമാന് സംഘാടകര്‍ നടത്തുന്നത്.

നിങ്ങള്‍ ചെയ്യേണ്ടത്

താങ്കള്‍ ആഗ്രഹിക്കുന്ന സ്കൂളിലെ എല്ലാ ക്ലാസ്‍മുറികളിലും ഓരോ യുറീക്ക/ശാസ്ത്രകേരളം വീതം എത്തിക്കുകയാണ് വേണ്ടത്. യുറീക്കയുടെ ഒറ്റപ്രതി 12 രൂപയും വാര്‍ഷികവരിസംഖ്യ(24 ലക്കത്തിന്) 250രൂപയുമാണ് .

ശാസ്ത്രകേരളം ഒറ്റപ്രതി 15 രൂപയും വാര്‍ഷിക വരിസംഖ്യ 150 രൂപയുമാണ്. LP,UP/ HS/HSSഎന്നിവയ്ക്കനുസരിച്ച് ഒരുവര്‍ഷം മുടങ്ങാതെ മാസികകള്‍ ക്ലാസ്സിലെത്തിക്കാന്‍ വേണ്ട വരിസംഖ്യ സ്പോണ്‍സര്‍ ചെയ്യണം. അധ്യാപകര്‍, രക്ഷിതാക്കള്‍,റിട്ടയര്‍ ചെയ്ത അധ്യാപകര്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, സ്ഥാപനങ്ങള്‍, കുട്ടികളെ ഇഷ്ടപ്പെടുന്നവര്‍; ആര്‍ക്കും ഇത്തരത്തില്‍ സ്പോണ്‍സര്‍മാരാവാം.

കേരളശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രാദേശിക ഘടകങ്ങളുമായോ പ്രവര്‍ത്തകരുമായോ ബന്ധപ്പെട്ടാല്‍ അവരുടെ സഹായവും ഉറപ്പാക്കാന്‍ പ്രയാസമില്ല.

സംഘാടകര്‍

അന്യ നാടുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് സ്കൂളില്‍ നിലവിലുള്ള ക്ലാസ് മുറികളുടെ എണ്ണം അറിയാന്‍ വിഷമമുണ്ടെങ്കില്‍ Prasad P Kaithakkal നെയോ ( ഇ മെയിൽ prasadswasrayam@gmail.com ) Vijayan Kothambath നെയോ ( ഇ മെയിൽ vijayanedapal@gmail.com ) അറിയിച്ചാൽ മതി . പണം നേരിട്ട് അടയ്ക്കാന്‍ താല്പര്യപ്പെടുന്നവര്‍ക്ക് കനറാ ബാങ്കിന്റെ 1144101026964 എന്ന എക്കൗണ്ടിലേയ്ക്ക് ( IFSC Code CNRB 0001144 ) നെറ്റ് ബാങ്കിങ്ങ് വഴി പണമടയ്ക്കാം.

Story by
Read More >>