"അതെ, ഞാന്‍ തീവ്രവാദിയാണ്"; കാണാതായ മലയാളിയുടെ സന്ദേശം പുറത്ത്

താന്‍ ഐഎസ് നിയന്ത്രിത മേഖലയിലാണെന്നാണ് ഇയാള്‍ അവകാശപ്പെടുന്നുണ്ടെങ്കിലും രഹസ്യാന്വേഷണ ഏജന്‍സികള്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

"അതെ, ഞാന്‍ തീവ്രവാദിയാണ്"; കാണാതായ മലയാളിയുടെ സന്ദേശം പുറത്ത്

കോഴിക്കോട്: കേരളത്തില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായ 19 പേരില്‍ ഒരാള്‍ ഐഎസ്സില്‍ എത്തിയതായി കൃത്യമായ സൂചന ലഭിച്ചു. കാണാതായ യുവാക്കളില്‍ ഒരാളായ കാസര്‍കോട് സ്വദേശി മുഹമ്മദ് മര്‍വനാണ് (23) താന്‍ ഇസ്ലാമിക് സ്റ്റേറ്റില്‍ എത്തി എന്ന് മാതാപിതാക്കള്‍ക്ക് സോഷ്യല്‍മീഡിയ വഴി സന്ദേശം അയച്ചത്.

terrorist

അളുകള്‍ തന്നെ തീവ്രവാദിയെന്നാണ് വിളിക്കുന്നത് എന്നും അള്ളാഹുവിന്റെ പാതയില്‍ പോരാടുന്നത് തീവ്രവാദമാണെങ്കില്‍ താനും തീവ്രവാദിയാണ് എന്ന് മര്‍വാന്‍റെ സന്ദേശത്തില്‍ പറയുന്നു. കഴിഞ്ഞ മാസമൊടുവിലാണ് മര്‍വന്‍ സന്ദേശം അയച്ചിരിക്കുന്നത്. ഐഎസുമായി ബന്ധപ്പെട്ട ജോലികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം കശ്മീര്‍, ഗുജറാത്ത്, മുസാഫിര്‍ നഗര്‍ എന്നിവിടങ്ങിലെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന മുസ്ലീങ്ങളെ സഹായിക്കാനായി തിരികെ എത്തുമെന്നും മര്‍വാന്റെ സന്ദേശത്തില്‍ പറയുന്നു.


താന്‍ ഐഎസ് നിയന്ത്രിത മേഖലയിലാണെന്നാണ് ഇയാള്‍ അവകാശപ്പെടുന്നുണ്ടെങ്കിലും രഹസ്യാന്വേഷണ ഏജന്‍സികള്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

"ലോകത്തിന്റെ വിവിധ കോണുകളില്‍ ഒട്ടനവധി മുസ്ലീങ്ങള്‍ കൊല്ലപ്പെടുമ്പോള്‍ ഒരു മുസല്‍മാനായ തനിക്ക് കയ്യും കെട്ടി നോക്കിയിരിക്കാന്‍ സാധിക്കുകയില്ല. അവര്‍ക്ക് വേണ്ടി ഞാന്‍ എന്ത് ചെയ്തുവെന്ന് അള്ളാഹു  ചോദിച്ചാല്‍ എനിക്ക് ഉത്തരമില്ലാതെയായി പോകും. അത്കൊണ്ട് അള്ളാഹുവിന്‍റെ പാതയിലാണ് എന്റെ പോരാട്ടം". മര്‍വന്‍റെ സന്ദേശത്തില്‍ പറയുന്നു.

തന്നെ ആരും പ്രേരിപ്പിച്ച് ഐഎസിലേക്ക് റിക്രൂട്ട് ചെയ്തതല്ലെന്നും സ്വമേധയാ ഐഎസില്‍ ചേര്‍ന്നതാണെന്നും പറയുന്ന മര്‍വന്‍ ഐഎസിനേക്കുറിച്ചുള്ള വാര്‍ത്തകള്‍ വായിച്ചാണ് താന്‍ ഇവിടെ എത്തിയതെന്നും ഇസ്ലാമിന് വേണ്ടി കൊല്ലപ്പെടുകയാണെങ്കില്‍ തന്നെ മരണാനന്തരം രക്തസാക്ഷിയായി പരിഗണിക്കണമെന്നും ആവശ്യപ്പെടുന്നു.

(വാര്‍ത്ത കടപ്പാട്: ടൈംസ്‌ ഓഫ് ഇന്ത്യ)

Read More >>