ശബരിമലയിലെ സ്ത്രീ പ്രവേശനം; നിലപാടില്‍ ഉറച്ച് ജി സുധാകരൻ

കഴിഞ്ഞ എൽഡിഎഫ് സർക്കാർ സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് മന്ത്രി ജി സുധാകരൻ.

ശബരിമലയിലെ സ്ത്രീ പ്രവേശനം; നിലപാടില്‍ ഉറച്ച് ജി സുധാകരൻ

തിരുവനന്തപുരം: കഴിഞ്ഞ എൽഡിഎഫ് സർക്കാർ സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് മന്ത്രി ജി സുധാകരൻ. വിഷയത്തില്‍ സുപ്രീം കോടതി അന്വേഷണ കമ്മീഷനെ നിയമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിഎസ് സർക്കാറിന്റെ കാലത്ത് ജി സുധാകരൻ ദേവസ്വം മന്ത്രിയായിരുന്നപ്പോഴാണ് ശബരിമല സന്നിധാനത്ത് എല്ലാ വിഭാഗം സ്ത്രീകളെയും പ്രവേശിപ്പിക്കാമെന്ന നിലപാട് സർക്കാർ സുപ്രീംകോടതിയെ അറിയിച്ചത്. എന്നാൽ യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ ആ നിലപാട് തിരുത്തി ആചാരാനുഷ്ടാങ്ങൾ പിന്തുണടരാൻ അനുവദിക്കണമെന്ന് കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

കേസിൽ ഭരണഘടനാ വിഷയങ്ങൾ ഉയരുന്ന സാഹചര്യത്തിൽ ആവശ്യമെങ്കിൽ കേസ് ഭരണഘടനാ ബെഞ്ചിന് വിടുമെന്ന് ജസ്റ്റിസ് ദീപക് മിശ്ര കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Read More >>