സ്വകാര്യ ആവശ്യങ്ങൾക്കായി ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ 200 സ്ത്രീകള്‍ക്ക് സൗദി അറേബ്യ അനുമതി നല്‍കി

കുട്ടികളുമായി ഒറ്റയ്ക്ക് താമസിക്കുന്നതോ ബന്ധുക്കളില്‍ നിന്ന് വേറിട്ട് താമസിക്കുന്നതോ ആയ 350 സ്ത്രീകളാണ് ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ അനുമതി ചോദിച്ച് അപേക്ഷ നല്‍കിയതില്‍. ഇതില്‍ 200 പേര്‍ക്കാണ് കോടതി അനുമതി നല്‍കിയത്.

സ്വകാര്യ ആവശ്യങ്ങൾക്കായി ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ 200 സ്ത്രീകള്‍ക്ക് സൗദി അറേബ്യ അനുമതി നല്‍കി

ജിദ്ദ:സൗദി അറേബ്യയില്‍ 200 സ്ത്രീകള്‍ക്ക് സ്വകാര്യ ആവശ്യങ്ങള്‍ക്കായി രാജ്യത്തിന് അകത്തും പുറത്തും ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ കോടതി അനുമതി നല്‍കി. പഠനം, ചികിത്സ തുടങ്ങിയ ആവശ്യങ്ങള്‍ക്കായി യാത്ര നടത്താനാണ് അനുമതി നല്‍കിയത്. കുട്ടികളുമായി ഒറ്റയ്ക്ക് താമസിക്കുന്നതോ ബന്ധുക്കളില്‍ നിന്ന് വേറിട്ട് താമസിക്കുന്നതോ ആയ 350 സ്ത്രീകളാണ് ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ അനുമതി ചോദിച്ച് അപേക്ഷ നല്‍കിയതില്‍. ഇതില്‍ 200 പേര്‍ക്കാണ് കോടതി അനുമതി നല്‍കിയത്.


മുന്‍ ഭര്‍ത്താവും ബന്ധുക്കളും യാത്രാനുമതി നിഷേധിച്ച 100 സ്ത്രീകളാണ് ഹ്യൂമണ്‍ റൈറ്റ്‌സ് സൊസൈറ്റിയെ സമീപിച്ചത്. അപേക്ഷ നല്‍കിയവരില്‍ ബാക്കിയുള്ളവര്‍ വിധവകളാണ്. ഭര്‍ത്താവിന്റെ മരണത്തിന് ശേഷം സൗദിയില്‍ സ്ത്രീകള്‍ക്ക് പാസ്‌പോര്‍ട്ട് ലഭിക്കണമെങ്കില്‍ നിയമപ്രകാരമുള്ള രക്ഷിതാക്കള്‍ ആവശ്യമാണ് ആവശ്യമാണ്.

ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ അനുമതി ആവശ്യപ്പെട്ട് ജിദ്ദയിലെ കുടുംബ കോടതിയില്‍ മാത്രം 100 അപേക്ഷകളാണ് ലഭിച്ചത്. ഇത്തരത്തില്‍ യാത്രാനുമതി ലഭിക്കണമെങ്കില്‍ യാത്രയുടെ ഉദ്ദേശവും രണ്ട് സാക്ഷികളേയും അപേക്ഷക ഹാജരാക്കണം.