"കാന്‍ ഐ കിസ് യു?"; വൈറ്റ് രണ്ടാം ടീസര്‍ പുറത്തിറങ്ങി

ഈ വെള്ളിയാഴ്ച്ച തീയറ്ററുകളില്‍ എത്തുന്ന മമ്മൂട്ടി ചിത്രം വൈറ്റിന്റെ പുതിയ ടീസര്‍ പുറത്തിറങ്ങി.

"കാന്‍ ഐ കിസ് യു?";  വൈറ്റ് രണ്ടാം ടീസര്‍ പുറത്തിറങ്ങി

ഈ വെള്ളിയാഴ്ച്ച തീയറ്ററുകളില്‍ എത്തുന്ന മമ്മൂട്ടി ചിത്രം വൈറ്റിന്റെ പുതിയ ടീസര്‍ പുറത്തിറങ്ങി.

പ്രകാശ് റോയ് എന്ന കഥാപാത്രമായി മമ്മൂട്ടി എത്തുന്ന ചിത്രത്തില്‍ ബോളിവുഡ് നടി ഹുമ ഖുറേഷിയാണ് നായിക. നിരവധി തവണ റിലീസ് പ്രഖ്യാപിക്കുകയും പിന്നീട് മാറ്റി വയ്ക്കുകയും ചെയ്ത ചിത്രമാണ് ഉദയ് അനന്തന്‍ സംവിധാനം ചെയ്ത വൈറ്റ്.

ശങ്കര്‍ രാമകൃഷ്ണന്‍, സിദ്ദിഖ്, സുനില്‍ സുഖദ, അഹമ്മദ് സിദ്ദിഖ്, മഞ്ജുലിക, സോന നായര്‍. കെപിഎസി ലളിത തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്.

ഇറോസ് ഇന്റര്‍നാഷണലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്.