ബ്രസീലിൽ വാട്സാപ്പിനു നാലു മണിക്കൂർ നിരോധനം

ഡാനിയേല ബർബോസ എന്ന വനിതാ ജഡ്ജിയാണ് ബ്രസീലിലെ 10 കോടി വാട്സാപ് ഉപയോക്താക്കളെ ഇന്നലെ കഷ്ടത്തില്‍ ആക്കിയത്.

ബ്രസീലിൽ വാട്സാപ്പിനു നാലു മണിക്കൂർ നിരോധനം

സാവോ പോളോ: ഡാനിയേല ബർബോസ എന്ന വനിതാ ജഡ്ജിയാണ് ബ്രസീലിലെ  10 കോടി വാട്സാപ് ഉപയോക്താക്കളെ ഇന്നലെ കഷ്ടത്തില്‍ ആക്കിയത്.

കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട വിവരം കൈമാറുന്നില്ലെന്ന കാരണത്താൽ ഡാനിയേല ബർബോസ് ഫെയ്സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്സ് ആപ്പ് നിരോധിക്കാന്‍ ഉത്തരവിട്ടു. ഫെയ്സ്ബുക് ബ്രസീലിലെ നിയമങ്ങളോടു തികഞ്ഞ അനാദരവാണു കാണിക്കുന്നതെന്നു വിലയിരുത്തിയായിരുന്നു ബർബോസയുടെ ഈ ഉത്തരവ്.

നിരോധനം നാലുമണിക്കൂർ കഴിഞ്ഞപ്പോള്‍ ചില രാഷ്ട്രീയ പാര്‍ട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍  സുപ്രീം കോടതി ഇടപെട്ടു നീക്കി.

Read More >>