മറ്റുള്ളവരെ കൊല്ലുന്നവര്‍ എന്തുതരം മുസ്ലീങ്ങളാണ്; ധാക്ക അക്രമികളെ കുറിച്ച് ഷെയ്ഖ് ഹസീന

തീവ്രവാദത്തിന് സുരക്ഷിമായ സ്വര്‍ഗമാകാന്‍ ബംഗ്ലാദേശിനെ വിട്ടുകൊടുക്കില്ല. ജനങ്ങള്‍ ഇതിനെ ശക്തമായി പ്രതിരോധിക്കണം. രാജ്യത്തെ തീവ്രവാദത്തില്‍ നിന്നും രക്ഷിക്കാന്‍ സര്‍ക്കാരിനൊപ്പം ജനങ്ങള്‍ക്കും തുല്യ ഉത്തരവാദിത്തമുണ്ട്.

മറ്റുള്ളവരെ കൊല്ലുന്നവര്‍ എന്തുതരം മുസ്ലീങ്ങളാണ്; ധാക്ക അക്രമികളെ കുറിച്ച് ഷെയ്ഖ് ഹസീന

ധാക്ക: ബംഗ്ലാദേശിലുണ്ടായ ഭീകരാക്രമണത്തെ ശക്തമായ ഭാഷയില്‍ അപലപിച്ച് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ബംഗ്ലാദേശില്‍ നിന്നും തീവ്രവാദത്തെ ഇല്ലായ്മ ചെയ്യുമെന്നും ഷെയ്ഖ് ഹസീന പറഞ്ഞു.

'ഏറ്റവും ക്രൂരമായ സംഭവമാണ് രാജ്യത്തുണ്ടായത്. എന്തുതരം മുസ്ലീങ്ങളാണിവര്‍? അക്രമികള്‍ക്ക് മതമില്ല. ഇത്തരം തീവ്രവാദ പ്രവര്‍ത്തനങ്ങളെ ജനങ്ങള്‍ ഒറ്റക്കെട്ടായി ചെറുക്കണം. തീവ്രവാദത്തെ വേരോടെ ഇല്ലായ്മ ചെയ്യാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണ്.' ഷെയ്ഖ് ഹസീന പറഞ്ഞു.

തീവ്രവാദത്തിന് സുരക്ഷിമായ സ്വര്‍ഗമാകാന്‍ ബംഗ്ലാദേശിനെ വിട്ടുകൊടുക്കില്ല. ജനങ്ങള്‍ ഇതിനെ ശക്തമായി പ്രതിരോധിക്കണം. രാജ്യത്തെ തീവ്രവാദത്തില്‍ നിന്നും രക്ഷിക്കാന്‍ സര്‍ക്കാരിനൊപ്പം ജനങ്ങള്‍ക്കും തുല്യ ഉത്തരവാദിത്തമുണ്ട്.

തീവ്രവാദത്തിന് മതമില്ലെന്നും അക്രമികളെ വധിച്ചതില്‍ സംതൃപ്തിയുണ്ടെന്നും ഷെയ്ഖ് ഹസീന പറഞ്ഞു.

കഴിഞ്ഞ ദിവസം രാത്രിയിലാണ് ധാക്കയിലെ ഹോലെ ആര്‍ട്ടിസാന്‍ ബേക്കറിയില്‍ തോക്കുധാരികള്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ 20 വിദേശികളാണ് കൊല്ലപ്പെട്ടത്. ആറ് അക്രമികളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വധിച്ചതായി സര്‍ക്കാര്‍ വ്യക്തമാക്കി.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിരുന്നു. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗം പേരും ജപ്പാന്‍, ഇറ്റലി എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. അക്രമികള്‍ ബന്ദികളാക്കിയ 13 പേരെ സൈന്യം മോചിപ്പിച്ചു. ഇതില്‍ രണ്ട് പേര്‍ ശ്രീലങ്കന്‍ പൗരന്മാരും ഒരാള്‍ ഇറ്റലിക്കാരനുമാണ്. പത്ത് മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് ബന്ദികളെ മോചിപ്പിച്ചത്.

Read More >>