കട്ടപ്പന പോസ്റ്റ് ഓഫീസില്‍ ഗംഗാജലം വില്‍പ്പന; സ്‌റ്റോക്ക് തീര്‍ന്നത് മണിക്കൂറുകള്‍ക്കുള്ളില്‍

ഋഷികേഷില്‍ നിന്നും ശേഖരിച്ച ഗംഗാജലത്തിനു 200 മില്ലിക്ക് 15 രൂപയും 500 മില്ലിക്ക് 22 രൂപയുമാണ് വില.ഗംഗോത്രിയില്‍ നിന്നും കൊണ്ടുവന്ന ജലത്തിനാകട്ടെ 200 മില്ലിക്ക് 25 രൂപയും 500 മില്ലിക്ക് 35 രൂപയും

കട്ടപ്പന പോസ്റ്റ് ഓഫീസില്‍ ഗംഗാജലം വില്‍പ്പന; സ്‌റ്റോക്ക് തീര്‍ന്നത് മണിക്കൂറുകള്‍ക്കുള്ളില്‍

കട്ടപ്പന: ഋഷികേഷില്‍ നിന്നും ഗംഗോത്രിയില്‍ നിന്നും ശേഖരിച്ച പരിപാവനമായ ഗംഗാജലം,വില്‍പ്പനക്ക് വെച്ചു മണിക്കൂറുകള്‍ക്കുള്ളില്‍ ഭക്തജനങ്ങള്‍ സ്വന്തമാക്കി. ഈ മാസം 16-ന് കട്ടപ്പനഹെഡ്  പോസ്റ്റ്‌ ഓഫീസില്‍ ആണ് സംഭവം നടന്നത്. ഗംഗാജലം ലഭ്യമാകും എന്ന നോട്ടീസ് പോസ്റ്റ്‌ ഓഫീസിനു മുന്നില്‍ പതിച്ചു കുറച്ചു സമയത്തിനുള്ളില്‍ തന്നെ വിശ്വാസികളുടെ തിക്കും തിരക്കുമായിരുന്നു. ഡിവിഷന്‍ ഓഫീസില്‍ നിന്നാണ് ഗംഗാജലം നിറച്ച കുപ്പികള്‍ പോസ്റ്റ്‌ ഓഫീസിലേക്ക് കൊണ്ട് വരുന്നത്.


ഗംഗാജലം തിരക്കി ദിനവും നൂറകണക്കിന് ഫോണ്‍ കോളുകളാണ് പോസ്റ്റ്ഓഫീസില്‍ എത്തുന്നത്. ഇപ്പോള്‍ വിളിക്കുന്നവര്‍ക്ക് ഗംഗാജലം തീര്‍ന്നുപോയെന്ന മറുപടിയാണ് ലഭിക്കുന്നത്. അടുത്ത് തന്നെ ഗംഗാജലം എത്തുമെന്ന അറിയിപ്പിനൊപ്പം വളിക്കുന്നവരുടെ നമ്പര്‍ വാങ്ങി വെയ്ക്കുവാനും പോസ്റ്റ ഓഫീസ് അധികൃതര്‍ സമയം കണ്ടെത്തുന്നുണ്ട്.

ഋഷികേഷില്‍ നിന്നും ശേഖരിച്ച ഗംഗാജലത്തിനു 200 മില്ലിക്ക് 15 രൂപയും 500 മില്ലിക്ക് 22 രൂപയുമാണ് വില. ഗംഗോത്രിയില്‍ നിന്നും കൊണ്ടുവന്ന ജലത്തിനാകട്ടെ 200 മില്ലിക്ക് 25 രൂപയും 500 മില്ലിക്ക് 35 രൂപയും. ആവശ്യക്കാരുടെ എണ്ണം കൂടിയതോടെ അടുത്ത സ്റ്റോക്ക് ഗംഗാജലത്തിനു ഓര്‍ഡര്‍ കൊടുത്തിരിക്കുകയാണ് പോസ്റ്റ്‌ ഓഫീസ് ജീവനക്കാര്‍.

Read More >>