മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് വിഎസിന്റെ കത്ത്

ഹൈക്കോടതിയിലെ മീഡിയാ റൂം അടച്ചിട്ട സംഭവം അതീവ ഗൗരവമേറിയതാണെന്നും കത്ത് പറയുന്നു. ഈ നടപടി തുറന്ന കോടതി എന്ന ഭരണഘടനാ സങ്കല്‍പ്പത്തിന് വിരുദ്ധമാണെന്നും വിഎസ്.

തിരുവനന്തപുരം: മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് വിഎസ് അച്യുതാനന്ദന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തെഴുതി.കോടതിയില്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ നടപടിയെ തുടര്‍ന്നാണ് കത്ത്. ജനങ്ങളുടെ അറിയാനുള്ള അവകാശം അഭിഭാഷകര്‍ തടയുന്നു എന്നും കത്തില്‍ പറയുന്നു.

Read More >>