വിഴിഞ്ഞം പദ്ധതിയെ തകർക്കാനാണ് കുളച്ചൽ പദ്ധതിക്ക് അനുമതി നൽകിയതെന്ന് വിഎസ്

വിഴിഞ്ഞം പദ്ധതിയെ തകര്‍ക്കാനാണ് കുളച്ചല്‍ പദ്ധതിക്ക് അംഗീകാരം നല്‍കിയതെന്ന് വി എസ് ആരോപിച്ചു.വിഴിഞ്ഞവും കുളച്ചലും ഒരുമിച്ച് സ്വകാര്യ മേഖലയില്‍ വരുന്നത് സുരക്ഷിതത്വത്തിന് ഭീഷണിയാണെന്നും വിഎസ് പറഞ്ഞു. കുളച്ചല്‍ തുറമുഖ നിര്‍മ്മാണ നീക്കം ദുരൂഹമാണെന്നും വിഎസ് പറഞ്ഞു.

വിഴിഞ്ഞം പദ്ധതിയെ തകർക്കാനാണ് കുളച്ചൽ പദ്ധതിക്ക് അനുമതി നൽകിയതെന്ന് വിഎസ്

തിരുവനന്തപുരം: കുളച്ചല്‍ തുറമുഖ പദ്ധതിക്ക് അനുമതി നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വി എസ് അച്ചുതാനന്ദന്‍ രംഗത്ത്. വിഴിഞ്ഞം പദ്ധതിയെ തകര്‍ക്കാനാണ് കുളച്ചല്‍ പദ്ധതിക്ക് അംഗീകാരം നല്‍കിയതെന്ന് വി എസ് ആരോപിച്ചു.വിഴിഞ്ഞവും കുളച്ചലും ഒരുമിച്ച് സ്വകാര്യ മേഖലയില്‍ വരുന്നത് സുരക്ഷിതത്വത്തിന് ഭീഷണിയാണെന്നും വിഎസ് പറഞ്ഞു. കുളച്ചല്‍ തുറമുഖ നിര്‍മ്മാണ നീക്കം ദുരൂഹമാണെന്നും വിഎസ് പറഞ്ഞു. വിഷയം നിയമസഭയില്‍ ചര്‍ച്ച ചെയ്യണമെന്നും വിഎസ് ആവശ്യപ്പെട്ടു.


അതേസമയം തമിഴ്‌നാട്ടിലെ കുളച്ചല്‍ തുറമുഖത്തിന്  തത്വത്തില്‍ അനുമതി നല്‍കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ കേരളം പ്രതിഷേധം അറിയിക്കുമെന്ന് മന്ത്രി കടന്നപ്പളളി രാമചന്ദ്രനും അറിയിച്ചു. വിഴിഞ്ഞം പദ്ധതിയെ മുന്‍പ് കേന്ദ്രസര്‍ക്കാര്‍  കേന്ദ്രം എതിര്‍ത്തിരുന്നത് കൊച്ചി തുറുമുഖം ചൂണ്ടികാട്ടിയാണ്. അതെ സര്‍ക്കാര്‍ തന്നെ ഇപ്പൊ വിഴിഞ്ഞത്തിനു തൊട്ടടുത്ത് മറ്റൊരു തുറമുഖത്തിനു അനുമതി നല്‍കിയിരിക്കുകയാണ് എന്നും കടന്നപ്പളളി പറഞ്ഞു

കുളച്ചല്‍ പദ്ധതിയ്ക്കായി കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി തമിഴ്‌നാട് കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി വരികയായിരുന്നു .ചിദംബരം, ചെന്നൈ, കാമരാജ് തുറമുഖങ്ങളാകും കുളച്ചല്‍ തുറമുഖത്തിനായുള്ള കമ്പനിയില്‍ ഓഹരികള്‍ എടുക്കുക. 21,000 കോടിരൂപയാണ് കുളച്ചല്‍ പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. തമിഴ്‌നാട്ടിലെ കുളച്ചല്‍ തുറമുഖപദ്ധതിക്ക് കേന്ദ്രമന്ത്രിസഭ തത്വത്തില്‍ അംഗീകാരം നല്‍കിയിരുന്നു. മന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതിയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്. 6,000 കോടിരൂപയുടെ കേന്ദ്ര നിക്ഷേപത്തോട് കൂടിയതാണ് പദ്ധതി.

ഇന്ത്യയുടെ ചരക്കുനീക്കത്തില്‍ നിര്‍ണായക തുറമുഖമാക്കി കുളച്ചലിനെ മാറ്റുക എന്നതാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി രവിശങ്കര്‍ പ്രസാദ്  വ്യക്തമാക്കി. ദക്ഷിണേന്ത്യയിലേക്കുള്ള ചരക്കുകപ്പലുകള്‍ ഇപ്പോള്‍ സിലോണില്‍ എത്തിയാണ് ചരക്കുകള്‍ നീക്കുന്നതെന്നും ഇത് ഒഴിവാക്കാന്‍ കുളച്ചല്‍ പദ്ധതിയിലൂടെ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.