മുഖ്യസാമ്പത്തിക ഉപദേഷ്ടാവായി ഗീതാ ഗോപിനാഥിനെ നിയമിച്ചതിനെതിരെ വി.എസ് കേന്ദ്രനേതൃത്വത്തിന് കത്ത് നല്‍കി

ഗീതാ ഗോപിനാഥിന്‍റെ നിയമനത്തില്‍ ദൂരുഹതയുണ്ടെന്നും ഈ കാര്യത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് വി എസ് അച്യുതാനന്ദന്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന് കത്തയച്ചത്. .

മുഖ്യസാമ്പത്തിക ഉപദേഷ്ടാവായി ഗീതാ ഗോപിനാഥിനെ നിയമിച്ചതിനെതിരെ വി.എസ് കേന്ദ്രനേതൃത്വത്തിന് കത്ത് നല്‍കി

ഗീതാ ഗോപിനാഥിനെ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവാക്കിയതിനെതിരെ വി. എസ് അച്യുതാനന്ദന്‍ കേന്ദ്രനേതൃത്വത്തിന് കത്ത് നല്‍കി.  ഗീത ഗോപിനാഥിന്റേത് പാര്‍ട്ടി വിരുദ്ധ നിലപാടുകളാണെന്നും വിഷയത്തില്‍ ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് വിഎസ് കേന്ദ്ര കമ്മിറ്റിക്ക് കത്ത് നല്‍കിയിരിക്കുന്നത്.

ആഗോളവല്‍ക്കരണ നയങ്ങളെ പിന്തുണക്കുന്നയാളാണ് ഗീതാ ഗോപിനാഥ്. അങ്ങനെയുള്ള ഒരാളുടെ ഉപദേശം സ്വീകരിക്കുന്നത് പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടുകള്‍ക്ക് എതിരാണെന്നും ഇന്നലെ കേന്ദ്ര കമ്മിറ്റിക്കയച്ച കത്തില്‍ വിഎസ് പറയുന്നു


എന്നാല്‍, സാമ്പത്തിക ഉപദേഷ്ടാവ് നിയമനം പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനമാണെന്നാണ് കോടിയേരി വിശദീകരിച്ചത്. ഇക്കാര്യത്തില്‍ പാര്‍ട്ടിക്കൊപ്പമല്ല താനെന്ന് പരസ്യമായി പറയാതെ പറയുകയാണ്‌ വിഎസ് കേന്ദ്രനേതൃത്വത്തിനു കത്തയച്ചതിലൂടെ വെളിവാക്കുന്നത്. .

ഗീതാ ഗോപിനാഥിന്‍റെ നിയമനത്തില്‍ ദൂരുഹതയുണ്ടെന്നും ഈ കാര്യത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് വി എസ് അച്യുതാനന്ദന്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന് കത്തയച്ചത്. .

Read More >>