വി.എസിന് ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ സ്ഥാനം: നിയമഭേദഗതി വരുത്താന്‍ മന്ത്രിസഭാ തീരുമാനം

ആദായകരമായ പദവികള്‍ സംബന്ധിച്ച നിയമത്തിലാണ് ഭേദഗതി വരുത്തുവാന്‍ തീരുമാനിച്ചിട്ടുള്ളത്.

വി.എസിന് ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ സ്ഥാനം: നിയമഭേദഗതി വരുത്താന്‍ മന്ത്രിസഭാ തീരുമാനം

വി.എസ്.അച്യുതാനന്ദന് ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കുന്നതിനായി നിയമേഭദഗതി വരുത്തുന്നതിനു  മന്ത്രിസഭ തീരുമാനിച്ചു. ഭേദഗതി ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ അംഗീകരിക്കുവാനാണ് സര്‍ക്കാര്‍ ശ്രമം നടത്തുന്നത്. ഇതു സംബന്ധിച്ച ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശ മന്ത്രിസഭാ യോഗം അംഗീകരിച്ചു. ഇതോടു കൂടി വി.എസിന്‍റെ ക്യാബിനറ്റ് റാങ്ക് സംബന്ധിച്ച പദവിയ്ക്ക് ഏകദേശം ധാരണ ഉരുത്തിരിഞ്ഞു.

ആദായകരമായ പദവികള്‍ സംബന്ധിച്ച നിയമത്തിലാണ് ഭേദഗതി വരുത്തുവാന്‍ തീരുമാനിച്ചിട്ടുള്ളത്. കേരള റിമൂവല്‍ ഓഫ് ഡിസ്‌ക്വാളിഫിക്കേഷന്‍ ആക്ട് 1951 പ്രകാരം ഒരേ സമയം എം.എല്‍.എ ആയിരിക്കുകയും ശമ്പളവും മറ്റു ആനുകൂല്യങ്ങളുമുള്ള ഭരണപരിഷ്‌കരണ സമിതി അധ്യക്ഷനായിരിക്കുന്നതിന്നു നിയമപരമായ തടസ്സങ്ങളുണ്ട്. സിറ്റിങ്ഫീസും വാഹന വാടകയും മാത്രം ഈടാക്കി ഈ കാബിനറ്റ് പദവി സ്വീകരിക്കുന്നതില്‍ നിലവില്‍ തടസ്സമില്ലെങ്കിലും, ശമ്പളം കൈപറ്റുകയോ മറ്റു ആനുകൂല്യങ്ങള്‍ സ്വീകരിക്കുകയോ ചെയ്താല്‍ വി.എസിന്‍റെ നിയമസഭാംഗത്വം നഷ്ടപ്പെടുകയും അടുത്ത ആറു വര്‍ഷത്തേക്ക് ഏതു തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും യോഗ്യനാക്കപ്പെടുകയും ചെയ്യും. ഇതൊഴിവാക്കനാണ് ഇരട്ട പദവി സംബന്ധിച്ച തീരുമാനത്തിന്നു ഭേദഗതി വരുത്തുന്നത്.


കേരള ചരിത്രത്തില്‍ ഇതുവരെ മൂന്ന് ഭരണപരിഷ്‌കരണ കമ്മീഷനാണ് ഇതുവരെ രൂപീകരിക്കപ്പെട്ടിട്ടുളളത്. അവസാനത്തെ ഭരണ പരിഷ്‌കരണ കമ്മീഷന്റെ അധ്യക്ഷന്‍ മുന്‍ മുഖ്യമന്ത്രി ഇ.കെ നായനാര്‍ ആയിരുന്നു. 1957ല്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഇഎംഎസ് നമ്പൂതിരിപ്പാടായിരുന്നു ഭരണപരിഷ്‌കരണ കമ്മീഷന്‍ രൂപീകരിക്കുന്നതും ഇതിന്റെ ആദ്യത്തെ ചെയര്‍മാനാകുന്നതും. തുടര്‍ന്ന് 1965ല്‍ വെള്ളോടിയും പിന്നീട് 1997ല്‍ ഇ.കെ.നായനാരും ഭരണ പരിഷ്‌കരണ കമ്മീഷന്‍ അധ്യക്ഷന്മാരായിരുന്നു.

Read More >>