വിഎസ് അഭിനയിക്കുന്ന സിനിമയുടെ ചിത്രീകരണം തുടങ്ങി

ദൃശ്യ ആർട്സിന്റെ ബാനറിൽ നിർമിക്കുന്ന 'കാമ്പസ് ഡയറി' എന്ന ചിത്രത്തിൽ അഭിനയിക്കാനാണ് വി എസ് എത്തിയത്. വലിയ വെളിച്ചം വ്യവസായ വികസന കേന്ദ്രത്തിലാണ് ചിത്രീകരണം നടക്കുന്നത്

വിഎസ് അഭിനയിക്കുന്ന സിനിമയുടെ ചിത്രീകരണം തുടങ്ങി

കണ്ണൂർ: മുതിർന്ന ഇടതുപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ സിനിമയിൽ അഭിനയിക്കാനായി കൂത്തുപറമ്പിൽ എത്തി. ദൃശ്യ ആർട്സിന്റെ ബാനറിൽ നിർമിക്കുന്ന 'കാമ്പസ് ഡയറി' എന്ന ചിത്രത്തിൽ അഭിനയിക്കാനാണ് വി എസ് എത്തിയത്. വലിയവെളിച്ചം വ്യവസായ വികസന കേന്ദ്രത്തിലാണ് ചിത്രീകരണം നടക്കുന്നത്.

വി എസ് ആയി തന്നെയാണ് ചലച്ചിത്രത്തിലും വി എസ് എത്തുന്നത്. പരിസ്ഥിതി പ്രശ്നങ്ങൾ പ്രതിപാദിക്കുന്ന സിനിമ രാഷ്ട്രീയ വിഷയങ്ങൾ തന്നെയാണ് മുന്നോട്ടു വെക്കുന്നത്. ആദ്യമായി സിനിമാ ക്യാമറക്ക് മുന്നിൽ എത്തുന്ന വി എസിനെ കാണാനായി അനേകം പേരാണ് ലൊക്കേഷനിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. കൂത്തുപറമ്പിലെ ദൃശ്യ ആര്‍ട്‌സ് ക്ലബ് എന്ന കൂട്ടായ്മയാണ് സിനിമയൊരുക്കുന്നത്. സികെ ജീവന്‍ദാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിഎസിനെ കൂടാതെ, ജോയ് മാത്യു, സുദേവ് നായര്‍, ഗൗതമി നായര്‍, കോട്ടയം നസീര്‍, മാമുക്കോയ, തലൈവാസല്‍ വിജയ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.