വിഎസ് അച്യുതാനന്ദന്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്തേക്ക്

ഭരണപരിഷ്‌ക്കാര കമീഷന്‍ ചെയര്‍മാനാക്കുന്നതിന്റെ നിയമപ്രശ്‌നങ്ങള്‍ പരിശോധിച്ച് ചീഫ് സെക്രട്ടറി എസ്എം.വിജയാനന്ദ് തയാറാക്കിയ റിപ്പോര്‍ട്ട് പരിഗണിച്ചതിന് ശേഷമാണ് മന്ത്രിസഭാ തീരുമാനം.

വിഎസ് അച്യുതാനന്ദന്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്തേക്ക്

തിരുവനന്തപുരം: വിഎസ് അച്യുതാനന്ദനെ ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനാക്കാന്‍ നീക്കം. ഇതിനായി നിയമഭേദഗതി കൊണ്ടുവരാന്‍ മന്ത്രിസഭാ തീരുമാനമായി.

ഇരട്ടപ്പദവി സംബന്ധിച്ച് സാങ്കേതിക തടസങ്ങള്‍  ഒഴിവാക്കാനാണ് നിയമഭേദഗതി വരുത്തുന്നത്.

ഭരണപരിഷ്‌ക്കാര കമീഷന്‍ ചെയര്‍മാനാക്കുന്നതിന്റെ നിയമപ്രശ്‌നങ്ങള്‍  പരിശോധിച്ച് ചീഫ് സെക്രട്ടറി എസ്എം.വിജയാനന്ദ് തയാറാക്കിയ റിപ്പോര്‍ട്ട് പരിഗണിച്ചതിന് ശേഷമാണ് മന്ത്രിസഭാ തീരുമാനം.

എംഎല്‍എയ്ക്ക് കാബിനറ്റ് റാങ്കുള്ള ഭരണപരിഷ്‌കാര സമിതി അധ്യക്ഷനെന്ന നിലയില്‍ ശമ്പളവും മറ്റാനുകൂല്യങ്ങളും കൈപ്പറ്റാനും പേഴ്‌സണല്‍ സ്റ്റാഫിനെ നിയമിക്കാനും 1951ലെ നിയമമനുസരിച്ച് തടസമുണ്ട്.