വിഎസ് സിനിമയിലേക്ക്; ചിത്രം കാമ്പസ് ഡയറി

ആദ്യ ചിത്രത്തില്‍ വിഎസ് ആയിത്തന്നെയാണ് കേരളത്തിലെ മുതിര്‍ന്ന രാഷ്ട്രീയ നേതാവ് എത്തുന്നത്.

വിഎസ് സിനിമയിലേക്ക്; ചിത്രം കാമ്പസ് ഡയറി

രാഷ്ട്രീയത്തില്‍ മാത്രമല്ല, സിനിമയിലും തന്റെ കഴിവ് തെളിയിക്കാനുള്ള ഒരുക്കത്തിലാണ് മുതിര്‍ന്ന സിപിഐ(എം) നേതാവ് വിഎസ് അച്യുതാനന്ദന്‍.

കാമ്പസ് ഡയറി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് 93 കാരനായ വിഎസ് അഭിനയിക്കുന്നത്. ആദ്യ ചിത്രത്തില്‍ വിഎസ് ആയിത്തന്നെയാണ് കേരളത്തിലെ മുതിര്‍ന്ന രാഷ്ട്രീയ നേതാവ് എത്തുന്നത്. ചിത്രത്തില്‍ പ്രധാന വേഷമാണ് വിഎസ് കൈകാര്യം ചെയ്യുന്നത്.

കൂത്തുപറമ്പിലെ ദൃശ്യ ആര്‍ട്‌സ് ക്ലബ് എന്ന കൂട്ടായ്മയാണ് സിനിമയൊരുക്കുന്നത്. സികെ ജീവന്‍ദാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിഎസിനെ കൂടാതെ, ജോയ് മാത്യു, സുദേവ് നായര്‍, ഗൗതമി നായര്‍, കോട്ടയം നസീര്‍, മാമുക്കോയ, തലൈവാസല്‍ വിജയ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ലോകം നേരിടുന്ന ഗുരുതര പാരിസ്ഥിതിക പ്രശ്‌നങ്ങളാണ് ചിത്രം കൈകാര്യം ചെയ്യുന്നതെന്ന് സിനിമയുടെ നിര്‍മാതാവായ സികെ സരസപ്പനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സിനിമയുടെ ചിത്രീകരണം അടുത്തയാഴ്ച്ച ആരംഭിക്കും. ജൂലൈ ഒമ്പതിന് ലൊക്കേഷനായ കൂത്തുപറമ്പില്‍ വിഎസ് എത്തും.