അങ്ങാടിയില്‍ തോറ്റതിന് അമ്മയോട്; തന്റെ സ്ഥാന ചലനം ഗൂഡാലോചനയുടെ ഫലമായാണെന്ന എംകെ ദാമോദരന്റ ആരോപണങ്ങള്‍ക്ക് മറുപടിയുമായി വിഎസ്

സ്ഥാനമൊഴിഞ്ഞതിന് പിന്നാലെ അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്ന പോലെയാണ് എം.കെ ദാമോദരന്‍ തന്നോട് പെരുമാറുന്നതെന്നും വിഎസ് സൂചിപ്പിച്ചു. അദ്ദേഹം തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ ജനം പുച്ഛിച്ച് തള്ളുമെന്നും മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു.

അങ്ങാടിയില്‍ തോറ്റതിന് അമ്മയോട്;  തന്റെ സ്ഥാന ചലനം ഗൂഡാലോചനയുടെ ഫലമായാണെന്ന എംകെ ദാമോദരന്റ ആരോപണങ്ങള്‍ക്ക് മറുപടിയുമായി വിഎസ്

അഡ്വ. എം.കെ ദാമോദരന്റെ സ്ഥാന ചലനം താന്‍ ഉള്‍പ്പെടെയുള്ളവരുടെ ഗൂഡാലോചനയുടെ ഫലമായാണെന്ന ആരോപണങ്ങളെ പരിഹസിച്ച് വി.എസ് അച്യുതാനന്ദന്‍ രംഗത്ത്. ബിജെപി സംസ്ഥാന പ്രസിഡന്റായ കുമ്മനം കേസ് കൊടുത്തത് കൊണ്ടാണ് എംകെ ദാമോദരന് സ്ഥാനം ഒഴിയേണ്ടി വന്നതെന്ന് വിഎസ് പറഞ്ഞു.

സ്ഥാനമൊഴിഞ്ഞതിന് പിന്നാലെ അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്ന പോലെയാണ് എം.കെ ദാമോദരന്‍ തന്നോട് പെരുമാറുന്നതെന്നും വിഎസ് സൂചിപ്പിച്ചു. അദ്ദേഹം തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ ജനം പുച്ഛിച്ച് തള്ളുമെന്നും മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു.

റവന്യു-വനം കേസുകളില്‍ സര്‍ക്കാരിനെ പ്രതിനിധീകരിച്ചിരുന്ന സുശീലഭട്ട് നല്ല അഭിഭാഷകയാണെന്നും അതുകൊണ്ടാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതെന്നും വിഎസ് മാധ്യമങ്ങളോട് വ്യക്തമാക്കി.

ഒരു ഇംഗ്ലീഷ് ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് തന്നെ വ്യക്തിഹത്യ നടത്താന്‍ ഉന്നതതല ഗൂഢാലോചന നടന്നെന്ന് എം.കെ.ദാമോദരന്‍ ആരോപിച്ചത്. കഴിഞ്ഞ ജൂണ്‍ ഒന്‍പതിനു മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടവായി തന്നെ നിയമിച്ചുകൊണ്ട് ഉത്തരവിറങ്ങുമ്പോള്‍ ആര്‍ക്കും എതിര്‍പ്പുണ്ടായിരുന്നില്ല. ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ വി.എസ്.അച്ചുതാനന്ദന്റെ ഹര്‍ജി തള്ളിയതിനു ശേഷമാണ് തനിക്കെതിരെ എതിര്‍പ്പുയര്‍ന്നത്. ഇതിനു പിന്നില്‍ ആരാണെന്ന് തനിക്കറിയാമെന്നും, പക്ഷേ ആ പേര് താന്‍ ഇപ്പോള്‍ പറയുന്നില്ലെന്നും ദാമോദരന്‍ പറഞ്ഞു.

നായനാര്‍ മന്ത്രിസഭയുടെ സമയത്ത് അന്നത്തെ അഡ്വക്കേറ്റ് ജനറലായിരുന്ന എംകെ ദാമോദരന്‍ ഐസ്‌ക്രീം പാര്‍ലര്‍ സംഭവത്തില്‍ കേസെടുക്കാന്‍ കഴിയില്ലെന്ന് നിയമോപദേശം നല്‍കിയത് വന്‍ വിവാദമായിരുന്നു. എന്നാല്‍ കേസെടുക്കണമെന്ന വാദമാണ് അന്നത്തെ ഡി-ജിപി കല്ലട സുകുമാരന്‍ ഉള്‍പ്പെടെയുള്ളവര്‍ ഉയര്‍ത്തിയത്.

Read More >>