ഡ്യൂട്ടി കഴിഞ്ഞു; കണ്ണൂരിലെ വോട്ടിങ് യന്ത്രങ്ങൾ ഉത്തർപ്രദേശിലേക്ക്

ഉത്തർപ്രദേശ് തിരഞ്ഞെടുപ്പ് ആവശ്യത്തിനായി 1500 കൺട്രോൾ യൂണിറ്റുകളും 1600 ബാലറ്റ് യൂണിറ്റുകളുമാണ് കൊണ്ടുപോകുന്നത്.

ഡ്യൂട്ടി കഴിഞ്ഞു; കണ്ണൂരിലെ വോട്ടിങ് യന്ത്രങ്ങൾ ഉത്തർപ്രദേശിലേക്ക്

കണ്ണൂർ: ജില്ലയിൽ നിയമസഭാ തിരഞ്ഞെടുപ്പിന് ഉപയോഗിച്ച വോട്ടിങ് യന്ത്രങ്ങൾ ഇനി ഉത്തർപ്രദേശിലേക്ക്. ഉത്തർപ്രദേശ് തിരഞ്ഞെടുപ്പ് ആവശ്യത്തിനായി 1500 കൺട്രോൾ യൂണിറ്റുകളും 1600 ബാലറ്റ് യൂണിറ്റുകളുമാണ് കൊണ്ടുപോകുന്നത്. ഇതിനായി വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ച തളിപ്പറമ്പ മിനി സിവിൽ സ്റ്റേഷനിലെ സ്ട്രോങ്ങ് റൂം തുറന്ന് നടപടികൾ ആരംഭിച്ചു.

ജില്ലയിൽ 9 മണ്ഡലങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പിനായി ഉപയോഗിച്ച യന്ത്രങ്ങളാണ് ഇവ. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസുകൾ ഉള്ളതിനാൽ ഇരിക്കൂർ, അഴീക്കോട് മണ്ഡലങ്ങളിലെ യന്ത്രങ്ങൾ ഇവിടെത്തന്നെ സൂക്ഷിക്കും. ശേഷിച്ചവ അടുത്ത ദിവസം ഉത്തർപ്രദേശിൽ നിന്നെത്തുന്ന തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറും.എഡിഎം മുഹമ്മദ് യൂസഫ്, ഡെപ്യൂട്ടി കളക്ടർ (ഇലക്ഷൻ) സിഒ ഗോപിനാഥ്, തഹസിൽദാർ ശ്രീവത്സൻ എന്നിവരുടെ നേതൃത്വത്തിലാണ് നടപടികൾ പുരോഗമിക്കുന്നത്.