അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന കോടിയേരി ബാലകൃഷ്ണന്റെ പയ്യന്നൂര്‍ പ്രസംഗത്തിനെതിരെ കേസ് എടുക്കണമെന്ന് വി.എം സുധീരന്‍

കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി അണികളോട് പരസ്യമായി അക്രമത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണെന്നും ഇത് നിയമവാഴ്ചയോടുളള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.

അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന കോടിയേരി ബാലകൃഷ്ണന്റെ പയ്യന്നൂര്‍ പ്രസംഗത്തിനെതിരെ കേസ് എടുക്കണമെന്ന് വി.എം സുധീരന്‍

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പയ്യന്നൂര്‍ പ്രസംഗത്തിനെതിരെ കേസ് എടുക്കണമെന്ന് കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍ ആവശ്യപ്പെട്ടു. കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി അണികളോട് പരസ്യമായി അക്രമത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണെന്നും ഇത് നിയമവാഴ്ചയോടുളള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.

നിയമം കൈയിലെടുക്കാനും അക്രമം നടത്താനും ആഹ്വാനം ചെയ്ത കോടിയേരിക്ക് എതിരെ സര്‍ക്കാര്‍ കേസ് എടുക്കണമെന്ന് വിഎം സുധീരന്‍ പറഞ്ഞു. ഇന്നലെയാണ് കണ്ണൂരിലെ പയ്യന്നൂരില്‍ ബിജെപി-ആര്‍എസ്എസ് അക്രമങ്ങള്‍ക്കെതിരെ പാര്‍ട്ടി അണികള്‍ ജാഗ്രത പാലിക്കണമെന്ന് കോടിയേരി പറഞ്ഞത്. അക്രമത്തിന് വന്നാല്‍ അതേ നാണയത്തില്‍ തിരിച്ചടിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Read More >>