വികെ രാമചന്ദ്രന്‍ പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാനാകും

വികസന സമ്പദ് വ്യവസ്ഥ, ഗ്രാമീണ വികസനം, കാര്‍ഷിക ബന്ധങ്ങള്‍, ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ തൊഴിലും തൊഴിലാളികളും നേരിടുന്ന പ്രശ്‌നങ്ങള്‍, വര്‍ഗ, ജാതി, ഗോത്ര, ലിംഗ വേര്‍തിരിവുകളും ഇന്ത്യ നേരിടുന്ന മറ്റു സാമൂഹ്യ അടിച്ചമര്‍ത്തലുകളും തുടങ്ങിയ വിഷയങ്ങളില്‍ അഗ്രഗണ്യനാണ് ഇദ്ദേഹം.

വികെ രാമചന്ദ്രന്‍ പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാനാകും

തിരുവനന്തപുരം: സംസ്ഥാനത്തെ പദ്ധതി നടത്തിപ്പു സംബന്ധിച്ച തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന ഉന്നത സമിതിയായ സ്റ്റേറ്റ് പ്ലാനിംഗ് ബോര്‍ഡിന്റെ ഉപാദ്ധ്യക്ഷനായി ബാംഗ്ലൂരിലെ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തലവന്‍ വി കെ രാമചന്ദ്രന്‍ നിയമിതനാകും.

വികെ രാമചന്ദ്രനെ വൈസ് ചെയര്‍മാനായി നിയമിക്കാന്‍ നിയമിക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനമായി.

വികസന സമ്പദ് വ്യവസ്ഥ, ഗ്രാമീണ വികസനം, കാര്‍ഷിക ബന്ധങ്ങള്‍, ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ തൊഴിലും തൊഴിലാളികളും നേരിടുന്ന പ്രശ്‌നങ്ങള്‍, വര്‍ഗ, ജാതി, ഗോത്ര, ലിംഗ വേര്‍തിരിവുകളും ഇന്ത്യ നേരിടുന്ന മറ്റു സാമൂഹ്യ അടിച്ചമര്‍ത്തലുകളും തുടങ്ങിയ വിഷയങ്ങളില്‍ അഗ്രഗണ്യനാണ് ഇദ്ദേഹം.

പ്രശസ്ത സാമൂഹ്യ ശാസ്ത്രജ്ഞ മധുരൈ സ്വാമിനാഥനാണ് ഭാര്യ.

അതേസമയം, ഭരണ പരിഷ്‌ക്കാര കമ്മീഷന്‍ സംബന്ധിച്ചുള്ള നിയമഭേദഗതിയ്ക്കായുള്ള കരട് ബില്ലിനും മന്ത്രിസഭായോഗം അംഗീകാരം നല്‍കി.

Read More >>