സംസ്ഥാന മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ തന്നെയെന്ന് വിന്‍സണ്‍ എം പോള്‍

വിവരങ്ങള്‍ നല്‍കിയിട്ടില്ല എന്ന പരാതി തനിക്ക് ലഭിച്ചിട്ടില്ലെന്നും പരാതി ലഭിച്ചാല്‍ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇത് സംബന്ധിച്ച് കൂടുതല്‍ പ്രതികരണത്തിനില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ജനുവരി ഒന്നുമുതല്‍ ഏപ്രില്‍ 12 വരെയുള്ള മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിവരാവകാശ നിയമപ്രകാരം നല്‍കാന്‍ ജൂണ്‍ ഒന്നിനാണ് മുഖ്യ വിവരാവകാശ കമ്മീഷണര്‍ ഉത്തരവിട്ടത്.

സംസ്ഥാന മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ തന്നെയെന്ന് വിന്‍സണ്‍ എം പോള്‍

സംസ്ഥാന മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് മുഖ്യ വിവരാവകാശ കമ്മീഷണര്‍. പത്ത് ദിവസങ്ങള്‍ക്കുള്ളില്‍ മന്ത്രിസഭായോഗ തീരുമാനങ്ങള്‍ അപേക്ഷകര്‍ക്ക് നല്‍കണമെന്ന മുന്‍ ഉത്തരവ് നടപ്പിലാകാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. ഈ നിലപാടിന് എതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് വിന്‍സണ്‍ എം.പോള്‍ മുന്‍ നിലപാടിലുറച്ച് രംഗത്ത് വന്നത്.

വിവരങ്ങള്‍ നല്‍കിയിട്ടില്ല എന്ന പരാതി തനിക്ക് ലഭിച്ചിട്ടില്ലെന്നും പരാതി ലഭിച്ചാല്‍ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇത് സംബന്ധിച്ച് കൂടുതല്‍ പ്രതികരണത്തിനില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ജനുവരി ഒന്നുമുതല്‍ ഏപ്രില്‍ 12 വരെയുള്ള മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിവരാവകാശ നിയമപ്രകാരം നല്‍കാന്‍ ജൂണ്‍ ഒന്നിനാണ് മുഖ്യ വിവരാവകാശ കമ്മീഷണര്‍ ഉത്തരവിട്ടത്.


വിവരാവകാശ പ്രകാരം വിവരങ്ങള്‍ നല്‍കിയതിന് ശേഷം ഇക്കാര്യങ്ങള്‍ രേഖാമൂലം വിവരാവകാശ കമ്മീഷനെ അറിയിക്കണമെന്നും വിന്‍സണ്‍ എം പോള്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഉത്തരവിറങ്ങി പത്ത് ദിവസത്തിലേറെ കഴിഞ്ഞിട്ടും അപേക്ഷകര്‍ക്ക് വിവരങ്ങള്‍ ലഭിച്ചിരുന്നില്ല. മാത്രമല്ല മന്ത്രിസഭാ തീരുമാനങ്ങള്‍ സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിക്കണമെന്ന നിര്‍ദ്ദേശവും നടപ്പിലായിട്ടില്ല. ഈ കാര്യങ്ങള്‍ മുഖ്യ വിവരാവകാശ കമ്മീഷണറുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാ അദ്ദേഹം ഇത്തരത്തില്‍ പ്രതികരിച്ചത്.

Read More >>