ഹോപ്പിനെ ഇടിച്ചു വീഴ്ത്തി വിജേന്ദര്‍

വിജേന്ദര്‍ സിങ്ങിന് ബോക്‌സിങ് കിരീടം

ഹോപ്പിനെ ഇടിച്ചു വീഴ്ത്തി വിജേന്ദര്‍

ന്യൂഡല്‍ഹി: ലോക ബോക്സിങ് ഓര്‍ഗനൈസേഷന്റെ ഏഷ്യ-പസഫിക് സൂപ്പര്‍ മിഡില്‍വെയ്റ്റ് കിരീടത്തിനുവേണ്ടിയുള്ള പോരാട്ടത്തില്‍ ഓസ്ട്രേലിയയുടെ കെറി ഹോപ്പിനെ പരാജയപ്പെടുത്തി ഇന്ത്യയുടെ വിജേന്ദര്‍ സിംഗ് ചാമ്പ്യനായി. ഡല്‍ഹിയിലെ ത്യാഗരാജ് സ്പോര്‍ട്സ് കോംപ്ലക്സില്‍ നടന്ന മത്സരത്തില്‍ 98-92, 98-92, 100-90 എന്നിങ്ങനെയാണ് വിജേന്ദര്‍ വിജയിച്ചു കയറിയത്.

പ്രൊഫഷണല്‍ ബോക്സിങ്ങില്‍ ഇന്ത്യയുടെ ആദ്യ കിരീടവും വിജേന്ദറിന്റെ തുടര്‍ച്ചയായ ഏഴാം ജയവുമാണിത്. 2008-ല്‍ ബെയ്ജിങ് ഒളിമ്പിക്‌സില്‍ ഇന്ത്യക്കുവേണ്ടി വെങ്കലം നേടിയ വിജേന്ദര്‍ സിങ്, കഴിഞ്ഞവര്‍ഷമാണ് പ്രൊഫഷണല്‍ ബോക്‌സിങ്ങിലേക്ക് തിരിഞ്ഞത്.