കാസര്‍ഗോഡ് സര്‍ക്കാര്‍ വൃദ്ധ മന്ദിരം സൂപ്രണ്ടിന് എതിരെ വിജിലന്‍സ് കേസ്

പരവനടുക്കം സര്‍ക്കാര്‍ വൃദ്ധ മന്ദിരത്തിലെ സൂപ്രണ്ടായ കെ കെ രാജുവിനെതിരെയാണ് വിജിലന്‍സ് കാസര്‍ഗോഡ് യൂണിറ്റ് കേസെടുത്തിരിക്കുന്നത്. വയോജന മന്ദിരത്തിലെ അന്തേവാസികള്‍ അവരുടെ പെന്‍ഷന്‍ തുകയുള്‍പ്പെടെ പണം സൂക്ഷിക്കാനായി സൂപ്രണ്ടിനെ ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ പിന്നീട് തിരിച്ചു ചോദിച്ചപ്പോള്‍ പണം നല്‍കിയില്ലെന്നാണ് പരാതി.

കാസര്‍ഗോഡ് സര്‍ക്കാര്‍ വൃദ്ധ മന്ദിരം സൂപ്രണ്ടിന് എതിരെ വിജിലന്‍സ് കേസ്

കാസര്‍ഗോഡ്: അന്തേവാസികളുടെ പണം തട്ടിയെടുത്ത സര്‍ക്കാര്‍ വൃദ്ധമന്ദിരം സൂപ്രണ്ടിനെതിരെ വിജിലന്‍സ് കേസ്. പരവനടുക്കം സര്‍ക്കാര്‍ വൃദ്ധ മന്ദിരത്തിലെ സൂപ്രണ്ടായ കെ കെ രാജുവിനെതിരെയാണ് വിജിലന്‍സ് കാസര്‍ഗോഡ് യൂണിറ്റ് കേസെടുത്തിരിക്കുന്നത്.
വയോജന മന്ദിരത്തിലെ അന്തേവാസികള്‍ അവരുടെ പെന്‍ഷന്‍ തുകയുള്‍പ്പെടെ പണം സൂക്ഷിക്കാനായി സൂപ്രണ്ടിനെ ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ പിന്നീട് തിരിച്ചു ചോദിച്ചപ്പോള്‍ പണം നല്‍കിയില്ലെന്നാണ് പരാതി. പണം തിരിച്ചു ചോദിച്ചവരോട് സൂപ്രണ്ട് കയര്‍ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി ആരോപണം ഉണ്ടായിരുന്നു. വൃദ്ധമന്ദിരത്തിലേക്ക് സംഭാവനയായി ലഭിച്ച പണം രജിസ്റ്ററില്‍ രേഖപ്പെടുത്താതെ കൈവശപ്പെടുത്തിയതടക്കമുള്ള ഗുരുതരമായ ആരോപണങ്ങളും സൂപ്രണ്ടിനെതിരെ ഉയര്‍ന്നിട്ടുണ്ട്.
ഇതുസംബന്ധിച്ച് പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് കാസര്‍ഗോഡ് വിജിലന്‍സ് ഡി വൈ എസ് പി പ്രാഥമിക അന്വേഷണം നടത്തുകയും പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ട് കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു.

Story by