മുന്‍ മന്ത്രി സിഎന്‍ ബാലകൃഷ്ണന്റെ പിഎയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്; കണക്കില്‍പ്പെടാത്ത ഒരു കോടിയിലധികം രൂപയുടെ സമ്പാദ്യം കണ്ടെത്തി

റെയ്ഡില്‍ അനധികൃത സ്വത്ത് സമ്പാദിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ലിജോ ജോസഫിനെതിരെ വിജിലന്‍സ് കേസ് എടുത്തു. ഇന്നു രാവിലെ എറണാകുളം വിജിലന്‍സിന്റെ സ്പെഷ്യല്‍ സ്‌ക്വാഡാണ് റെയ്ഡ് നടത്തിയത്.

മുന്‍ മന്ത്രി സിഎന്‍ ബാലകൃഷ്ണന്റെ പിഎയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്; കണക്കില്‍പ്പെടാത്ത ഒരു കോടിയിലധികം രൂപയുടെ സമ്പാദ്യം കണ്ടെത്തി

തിരുവനന്തപുരം: കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ കാലത്ത് സഹകരണ വകുപ്പ് മന്ത്രിയായ സിഎന്‍ ബാലകൃഷ്ണന്റെ പിഎ ലിജോ ജോസഫിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. തൃശൂർ അരണാട്ടുകരയിലെ വീട്ടിലാണ് റെയ്ഡ് നടത്തിയത്.  റെയ്ഡില്‍ കണക്കില്‍പ്പെടാത്ത ഒരു കോടിയിലധികം രൂപയുടെ സ്വത്തുക്കള്‍ വിജിലന്‍സ് കണ്ടെത്തി. ലിജോ ജോസഫിന് എതിരെ വിജിലൻസ് കേസെടുത്തു. എറണാകുളം വിജിലന്‍സ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സിഐ ബെന്നി ജേക്കബിന്റെ നേതൃത്വത്തില്‍ രാവിലെ ഏഴ് മണിക്കാണ് റെയ്ഡ് ആരംഭിച്ചത്.


സ്വന്തം പേരിലും കുടുംബാംഗങ്ങളുടെ പേരിലും ലിജോ അനധികൃത സ്വത്തുസമ്പാദിച്ചാതായി കണ്ടെത്തിയിട്ടുണ്ട്. തുടര്‍ന്നാണ് വിജിലന്‍സ് കേസെടുത്തത്. ബിനാമി പേരുകളിലും ഇദ്ദേഹം അനധികൃത സ്വത്തുക്കള്‍ സമ്പാദിച്ചതായി നേരത്തേ ആരോപണം ഉയര്‍ന്നിരുന്നു.തൃശൂര്‍ ജില്ലയിലെ മൂന്നിടങ്ങളിലായി ഒരു കോടിയിലേറെ രൂപ വില വരുന്ന ഭൂമി വാങ്ങിയെന്നും അമ്മയുടെ പേരില്‍ 30 ലക്ഷം രൂപ ബാങ്ക് നിക്ഷേപം നടത്തിയെന്നും വിജിലന്‍സ് കണ്ടെത്തി. ചാലക്കുടിയില്‍ ലിജോയുടെ പേരില്‍ ഹോട്ടല്‍ നിര്‍മ്മാണം ആരംഭിച്ചതോടെ ആണ് സ്വത്ത് സമ്പാദനത്തെ കുറിച്ച് സംശയം ഉയര്‍ന്നത്.

തൃശൂരിലെ പ്രാദേശിക ചാനല്‍ റിപ്പോര്‍ട്ടറായിരുന്ന ലിജോ കോണ്‍ഗ്രസിന്റെ നിയന്ത്രണത്തിലുള്ള ജയ്ഹന്ദ് ടിവിയില്‍ തൃശൂര്‍ റിപ്പോര്‍ട്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.  പിന്നീടാണ് സിഎന്‍ ബാലകൃഷ്ണന്‍ മന്ത്രിയായപ്പോള്‍ പേഴ്‌സണല്‍ സ്റ്റാഫില്‍ കയറിയത്. മാധ്യമങ്ങളുടെ ചുമതലയാണ് ലിജോ വഹിച്ചിരുന്നത്. ഈ ജോലിയില്‍ നിന്നുള്ള വരുമാനത്തില്‍ നിന്നും സമ്പാദിക്കാന്‍ കഴിയുന്നതില്‍ കൂടുതല്‍ ലിജോ സ്വന്തമാക്കിയിട്ടുണ്ട്.ഇക്കാര്യം വിജിലന്‍സിന് ബോധ്യപ്പെട്ടിട്ടുണ്ട്.

Read More >>