മലബാര്‍ സിമെന്റ്സ്  അഴിമതി: എഫ് ഐ ആറില്‍ നിന്നും രണ്ടു പ്രമുഖരെ ഒഴിവാക്കിയതായി പരാതി

അഴിമതി ആരോപണവുമായി ബന്ധപ്പെട്ടു ദ്രുത പരിശോധനാ റിപ്പോര്‍ട്ടില്‍ പേരെടുത്തു പറഞ്ഞ മലബാര്‍ സിമെന്റ്സ് ലീഗല്‍ ഓഫീസര്‍ പ്രകാശ് ജോസഫ്‌, മുന്‍ എം ഡി സുന്ദരമൂര്‍ത്തി, വി എം രാധാകൃഷ്ണന്‍, വടിവേലു എന്നിവര്‍ക്ക് പുറമേ മലബാര്‍ സിമെന്റ്സ് എം ഡി പത്മകുമാര്‍, ഡെപ്യുട്ടി മാര്‍ക്കെറ്റിംഗ് മാനേജര്‍ ജി.വേണുഗോപാല്‍ എന്നിവര്‍ക്കെതിരെയും ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇവരെ ഒഴുവാക്കിക്കൊണ്ടാണ് വിജിലന്‍സ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

മലബാര്‍ സിമെന്റ്സ്  അഴിമതി: എഫ് ഐ ആറില്‍ നിന്നും രണ്ടു പ്രമുഖരെ ഒഴിവാക്കിയതായി പരാതി

തിരുവനന്തപുരം: മലബാര്‍ സിമെന്റ്  അഴിമതികേസുമായി ബന്ധപ്പെട്ടു  ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനത്തെ തുടര്‍ന്ന് വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആറിനെതിരെയും പരാതി. ആരോപണ വിധേയനായ ഒരു ഐഎഎസ് ഉദ്യോഗസ്ഥനടക്കം രണ്ടുപേരെ എഫ് ഐ ആറില്‍ നിന്നും ഒഴിവാക്കിയതായാണ് പരാതി.

അഴിമതി ആരോപണവുമായി ബന്ധപ്പെട്ടു ദ്രുത പരിശോധനാ റിപ്പോര്‍ട്ടില്‍ പേരെടുത്തു പറഞ്ഞ മലബാര്‍ സിമെന്റ്സ് ലീഗല്‍ ഓഫീസര്‍ പ്രകാശ് ജോസഫ്‌, മുന്‍ എം ഡി സുന്ദരമൂര്‍ത്തി, വി എം രാധാകൃഷ്ണന്‍, വടിവേലു എന്നിവര്‍ക്ക് പുറമേ മലബാര്‍ സിമെന്റ്സ് എം ഡി പത്മകുമാര്‍, ഡെപ്യുട്ടി മാര്‍ക്കെറ്റിംഗ് മാനേജര്‍ ജി.വേണുഗോപാല്‍ എന്നിവര്‍ക്കെതിരെയും ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇവരെ ഒഴിവാക്കിക്കൊണ്ടാണ് വിജിലന്‍സ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.


ഫ്ലൈ ആഷ് വിതരണത്തിനുള്ള ബാങ്ക് ഗ്യാരന്റി പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് മലബാര്‍ സിമെന്റിനു 52.45 ലക്ഷം രൂപയുടെയും ചില സിമെന്റ് ഡീലറന്‍മാര്‍ക്ക് പ്രത്യേക ഇളവു നല്‍കിയതിലൂടെ കമ്പനിക്ക് 2.70 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായും കണ്ടെത്തിയിരുന്നു. രണ്ടാമത്തെ കേസില്‍ നിലവിലെ എം ഡി പത്മകുമാര്‍, ഡെപ്യുട്ടി മാര്‍ക്കെറ്റിംഗ് മാനേജര്‍ ജി.വേണുഗോപാല്‍ എന്നിവരാണ് പ്രതികള്‍.

എം ഡി പത്മകുമാറിനെ മാറ്റണമെന്ന് മലബാര്‍ സിമെന്റെ ലെ സി ഐ ടി യു യൂണിയനും സി പി ഐഎമ്മും നേരെത്തെ ആവശ്യമുന്നയിച്ചിരുന്നു. ഈ ആവശ്യമുന്നയിച്ചു പരാതിക്കാരന്‍ ജോയ് കൈതാരം വ്യവസായ വകുപ്പിനെ സമീപിക്കുമെന്നും അറിയിച്ചു.

Read More >>