ബാര്‍ ലൈസന്‍സ് ക്രമക്കേട്: കെ ബാബുവിനെതിരെ വിജിലന്‍സ് കേസ്

ബാര്‍ ലൈസന്‍സ് അനുവദിച്ചതിലെ ക്രമക്കേട് സംബന്ധിച്ച പരാതിയിലാണ് അന്വേഷണം. ഹോട്ടല്‍ ഉടമകള്‍ നല്‍കിയ പരാതിയിന്മേല്‍ പ്രാഥമിക അന്വേഷണം നടത്തിയതിന് പിന്നാലെയാണ് വിജിലന്‍സ് കേസെടുക്കാന്‍ തീരുമാനിച്ചത്.

ബാര്‍ ലൈസന്‍സ് ക്രമക്കേട്: കെ ബാബുവിനെതിരെ വിജിലന്‍സ് കേസ്

തിരുവനന്തപുരം: മുന്‍ എക്‌സൈസ് വകുപ്പ് മന്ത്രി കെ ബാബുവിനെതിരെ വിജിലന്‍സ് കേസ്. ബാര്‍ ഹോട്ടല്‍ ഉടമകളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ബാബുവിനെതിരെ കേസെടുക്കും.

ബാര്‍ ലൈസന്‍സ് അനുവദിച്ചതിലെ ക്രമക്കേട് സംബന്ധിച്ച പരാതിയിലാണ് അന്വേഷണം. ഹോട്ടല്‍ ഉടമകള്‍ നല്‍കിയ പരാതിയിന്മേല്‍ പ്രാഥമിക അന്വേഷണം നടത്തിയതിന് പിന്നാലെയാണ് വിജിലന്‍സ് കേസെടുക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ശുപാര്‍ശ നല്‍കിയത്. വിജിലന്‍സ് സെന്‍ട്രല്‍ റെഞ്ച് എസ്പിയാണ് ശുപാര്‍ശ നല്‍കിയത്.


ബാര്‍ ലൈസന്‍സുകള്‍ നല്‍കുന്നതിലും ചട്ടങ്ങള്‍ ഭേദഗതി ചെയ്തതിലും, മദ്യനയം രൂപീകരിച്ചതിലും അഴിമതിയുണ്ടെന്നാണ് കേരള ബാര്‍ ഹോട്ടല്‍ ഇന്‍ഡസ്ട്രയില്‍സ് അസോസിയേഷന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയിട്ടുള്ള പരാതി.

അസോസിയേഷന്‍ ഭാരവാഹികള്‍ ഇടനിലക്കാരായി ഇടപാടുകളും നടത്തിയിട്ടുണ്ടെന്നും ഇതിനായി പണം പിരിച്ചിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു.

അസോസിയേഷന്‍ പ്രസിഡന്റ് വിഎം രാധാകൃഷ്ണനാണ് പരാതി നല്‍കിയത്. അതേസമയം കാര്യങ്ങള്‍ പഠിച്ചിട്ട് പ്രതികരിക്കാമെന്ന് ബാബു പറഞ്ഞു.

Story by
Read More >>