വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസില്‍ മുന്‍ മന്ത്രി പി. കെ. കുഞ്ഞാലികുട്ടിക്കെതിരെ വിജിലന്‍സ് അന്വേഷണം

കോഴിക്കോട് വിജിലന്‍സ് കോടതിയാണ് അന്വേഷണത്തിനു ഉത്തരവിട്ടത്. അടുത്ത മാസം 18നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. വിജിലന്‍സ് ഡയറക്ടര്‍ നേരിട്ട് പരിശോധന നടത്തണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയെത്തുടര്‍ന്ന് മുന്‍ മന്ത്രി പി. കെ. കുഞ്ഞാലികുട്ടിക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്താന്‍ ഉത്തരവ്. കണ്ണൂര്‍ ഇരിട്ടി സ്വദേശി ഷാജന്‍ നല്‍കിയ പരാതിയിലാണ് ഉത്തരവ്.

കോഴിക്കോട് വിജിലന്‍സ് കോടതിയാണ് അന്വേഷണത്തിനു ഉത്തരവിട്ടത്. അടുത്ത മാസം 18നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. വിജിലന്‍സ് ഡയറക്ടര്‍ നേരിട്ട് പരിശോധന നടത്തണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

2006 മുതല്‍ 2014 വരെയുള്ള കാലയളവിലെ കുഞ്ഞാലിക്കുട്ടിയുടെ സമ്പാദ്യം വരുവുമായി ഒത്തു പോകുന്നില്ലെന്നാണ് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

Read More >>