മലബാര്‍ സിമന്റ്‌സ് അഴിമതി കേസില്‍ വിജിലൻസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തേക്കും; അന്വേഷണം എളമരം കരീമിലേക്കും

പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുകയില്ലെങ്കിലും സി പി ഐ എം നേതാവും മുന്‍ വ്യവസായ മന്ത്രിയുമായ എളമരം കരീം ഉള്‍പ്പെടെ ചില എല്‍ ഡി എഫ്, യു ഡി എഫ് നേതാക്കളും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടും. വ്യവസായ മന്ത്രി ആയിരിക്കെ എളമരം കരീം വിഎം രാധാകൃഷ്ണനിൽ നിന്ന് കൈക്കൂലി വാങ്ങിയതായി മുൻ മാനേജിംഗ് ഡയറക്ടർ സുന്ദരമൂർത്തി കോടതിക്ക് മുന്പാകെ രഹസ്യ മൊഴി നൽകിയിരുന്നു.

മലബാര്‍ സിമന്റ്‌സ് അഴിമതി കേസില്‍ വിജിലൻസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തേക്കും; അന്വേഷണം എളമരം കരീമിലേക്കും

മലബാര്‍ സിമെന്റ്‌സ് അഴിമതിക്കേസില്‍ വിജിലന്‍സ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തേക്കും . കേസ് രജിസ്റ്റർ ചെയ്യാതിരുന്നതിന് എതിരെ ഹൈക്കോടതി നടത്തിയ രൂക്ഷ വിമർശനത്തിന്റെ പശ്ചാത്തലത്തിലാണ് വിജിലൻസിന്റെ നടപടി.  മുന്‍പ് നടത്തിയ ത്വരിത പരിശോധനയില്‍ കുറ്റക്കാരായി കണ്ടെത്തിയ ആറു പേരാവും പ്രതിപ്പട്ടിയില്‍ ഉണ്ടാവുക.

നിലവില്‍ മലബാര്‍ സിമന്റ്സ് ലീഗല്‍ ഓഫീസര്‍ പ്രകാശ് ജോസഫ്, മുന്‍ എ ഡി എം സുന്ദരമൂര്‍ത്തി, ആര്‍ക്ക് വുഡ് ആന്‍ഡ് മെറ്റല്‍ എം ഡി വി എം രാധാകൃഷ്ണന്‍, ആര്‍ക്ക് വുഡ് ആന്‍ഡ് മെറ്റല്‍ മുന്‍ എക്‌സിക്യു്ട്ടീവ് ഡയറക്ടര്‍ എസ് വടിവേലു, ഇപ്പോഴത്തെ എം ഡി കെ പദ്മകുമാര്‍, ഡെപ്യൂട്ടി മാര്‍ക്കറ്റിങ് മാനേജര്‍ ജി വേണുഗോപാല്‍ എന്നിവരാണ് പ്രതിപട്ടികയില്‍ പെടുക.

പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുകയില്ലെങ്കിലും സി പി ഐ എം നേതാവും മുന്‍ വ്യവസായ മന്ത്രിയുമായ എളമരം കരീം ഉള്‍പ്പെടെ ചില എല്‍ ഡി എഫ്, യു ഡി എഫ് നേതാക്കളും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടും.  വ്യവസായ മന്ത്രി ആയിരിക്കെ എളമരം കരീം വിഎം രാധാകൃഷ്ണനിൽ നിന്ന് കൈക്കൂലി വാങ്ങിയതായി  മുൻ മാനേജിംഗ് ഡയറക്ടർ സുന്ദരമൂർത്തി കോടതിക്ക് മുന്പാകെ രഹസ്യ മൊഴി നൽകിയിരുന്നു.

2010 ല്‍ മലബാര്‍ സിമന്റ്‌സിന്റെ പുതിയ സെയില്‍സ് ഓഫീസ് ഉദ്ഘാടനത്തിന് എളമരം കീം എത്തിയപ്പോള്‍ പണം നല്‍കി എന്നായിരുന്നു മൊഴി. മന്ത്രി എത്തുന്ന സമയത്ത് വി എം രാധാകൃഷ്ണന്റെ സഹായി പി ആനന്ദന്‍ ഏല്‍പ്പിച്ച പണമടങ്ങിയ കവര്‍ വാളയാര്‍ ഗസ്റ്റ്ഹൗസില്‍ വച്ച് മന്ത്രിക്ക് കൈമാറി എന്നാണ് സുന്ദരമൂര്‍ത്തി നല്‍കിയ മൊഴി. കവര്‍ മന്ത്രിക്ക് നല്‍കാന്‍ വി എം രാധാകൃഷ്ണന്‍ ഫോണ്‍ വഴി നിര്‍ദ്ദേശം നല്‍കുകയായിരുന്നു എന്നും മൊഴിയിൽ പറയുന്നു.   എറണാകുളം സിജെഎം കോടതിയുടെ നിര്‍ദേശപ്രകാരം മജിസ്ട്രേറ്റ് വി.ജി. ബിജുവാണ് 2013 ഏപ്രില്‍ എട്ടിന് സുന്ദരമൂര്‍ത്തിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയത്. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് എളമരം കരീമിലേക്കും അന്വേഷണം നീളുന്നത്.

വിവാദ വ്യവസായി  വി എം രാധാകൃഷ്ണന്‍ പ്രതിപ്പട്ടികയില്‍ വരുന്നതോടെ രാധാകൃഷ്ണനുമായി ബന്ധമുള്ള ഉന്നത ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടും. ഇതു ഒഴിവാക്കാനായി വിജിലന്‍സ് നടത്തിയ ശ്രമമാണ് ഹൈക്കോടതി കഴിഞ്ഞ ദിവസം തടഞ്ഞത്.